Section

malabari-logo-mobile

മെട്രോ നിര്‍മാണം: ദോഹ അല്‍ സദ്ദ്‌ സട്രീറ്റില്‍ 3 വര്‍ഷത്തേക്ക്‌ ഗതാഗതനിയന്ത്രണം

HIGHLIGHTS : ദോഹ: മെട്രോ നിര്‍മാണത്തിന്റെ ഭാഗമായി അല്‍ സദ്ദ് സ്ട്രീറ്റില്‍ മൂന്നുവര്‍ഷത്തേക്ക് ഗതാഗതം നിയന്ത്രിച്ചു

AI-Metro-Train-03-771x426ദോഹ: മെട്രോ നിര്‍മാണത്തിന്റെ ഭാഗമായി അല്‍ സദ്ദ് സ്ട്രീറ്റില്‍ മൂന്നുവര്‍ഷത്തേക്ക് ഗതാഗതം നിയന്ത്രിച്ചു. അല്‍ വാബ് സ്ട്രീറ്റ് ഇന്റര്‍സെക്ഷന്‍ മുതല്‍ മുഹമ്മദ് ബിന്‍ അല്‍ ഖാസിം സ്ട്രീറ്റ് ഇന്റര്‍സെക്ഷന്‍ വരെയുള്ള റോഡിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.diversion-771x615
2018 ജനുവരി വരെ ഗതാഗത നിയന്ത്രണം തുടരും. ഇതിനോടു ചേര്‍ന്നു താത്ക്കാലിക വഴി ഒരുക്കിയിട്ടുണ്ട്. ദോഹ മെട്രോയുടെ ഗോള്‍ഡ് ലൈനിലെ പതിനൊന്ന് സ്റ്റേഷനുകളിലൊന്നാണ് അല്‍ സദ്ദ്. റെയില്‍ നിര്‍മാണ പദ്ധതിയുടെ വേഗത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിക്കുന്നതെന്ന് അശ്ഗാല്‍ അറിയിച്ചു. അതേസമയം ഈ പ്രദേശത്ത് വര്‍ഷങ്ങളായി കച്ചവടം നടത്തുന്നവര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് വ്യാപാരം ഇല്ലാതാകുമോയെന്ന ആശങ്കയിലാണ്.

2019ല്‍ ദോഹ മെട്രോയുടെ സര്‍വീസ് ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ദോഹ മെട്രോയുടെ ഒന്നാംഘട്ടം 16 ശതമാനം പിന്നിട്ടതായി ഖത്തര്‍ റെയിലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!