തിരൂര്‍: പ്രസിദ്ധമായ ബിപി അങ്ങാടി നേര്‍ച്ചനടക്കുന്ന ദിവസങ്ങില്‍ മദ്യശാലകള്‍ അടച്ചിടാന്‍ നിര്‍ദേശം. നേര്‍ച്ചയുടെ ഭാഗമായി വരവരുകള്‍ വരുന്ന തിരൂര്‍, കോട്ടക്കല്‍, കുറ്റിപ്പുറം, പൊന്നാനി പൊലീസ് സ്റ്റേഷന്‍ പരിതിയിലുള്ള മുഴുവന്‍ കള്ളു ഷാപ്പുകളും ബാറുകളും, ബിയര്‍ പാര്‍ലറുകളുമാണ് അടയ്‌ക്കേണ്ടത്.
നേര്‍ച്ചയുടെ അവസാന ദിവസങ്ങളായ ജനുവരി 11, 12, 13 തിയ്യതികളിലാണ് ഷോപ്പുകള്‍ അടയക്കേണ്ടത്. മലപ്പുറം ജില്ലാ കലക്ടറുടേതാണ് ഉത്തരവ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




