ചെമ്മാട്‌ സമോറ ബാറിനു മുന്നിലേക്ക്‌ യൂത്ത്‌ ലീഗ്‌ മാര്‍ച്ച്‌

youthleageതിരുരങ്ങാടി: അടച്ചുപൂട്ടിയിരുന്ന ചെമ്മാട്‌ സമോറ ബാര്‍ വീണ്ടും തുറന്ന്‌ പ്രവര്‍ത്തനം ആരംഭിച്ചതില്‍ പ്രതിഷേധിച്ച്‌ യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകര്‍ ബാറിനു മുന്നിലേക്ക്‌ മാര്‍ച്ച നടത്തി. പുതിയ മദ്യനയത്തിന്റെ ഭാഗമായി ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കിയതോടെയാണ്‌ സമോറ ബാറും തുറന്നത്‌. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 31 നായിരുന്നു ഈ ബാര്‍ പൂട്ടിയത്‌.

തിരൂരങ്ങാടി പഞ്ചായത്ത്‌ യൂത്ത്‌ ലീഗ്‌ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്‌. മാര്‍ച്ച്‌ യൂത്ത്‌ ലീഗ്‌ മണ്ഡലം സെക്രട്ടറി കടവത്ത്‌ സെയ്‌തലവി ഉദ്‌ഘാടനം ചെയ്‌തു. എം അബ്ദുറഹിമാന്‍കുട്ടി, പി കെ ഹംസ, നിസാര്‍, അനീസ്‌ കൂരിയാടന്‍ എന്നിവര്‍ മാര്‍ച്ചിന്‌ നേതൃത്വം നല്‍കി

Share news
error: Content is protected !!
Scroll to Top