Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ഐ.ഐ.എസ്.ടി; വന്‍ വികസനകുതിപ്പിന് സാധ്യത.

HIGHLIGHTS : പരപ്പനങ്ങാടി: രാജ്യത്തെ ഉന്നത വിദ്യഭ്യാസ

പരപ്പനങ്ങാടി: രാജ്യത്തെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍പെട്ട ഇന്റഗ്രേറ്റഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി(ഐഐഎസ്ടി) പരപ്പനങ്ങാടിയില്‍ സ്ഥാപിക്കാന്‍ സാധ്യത.

കഴിഞ്ഞ ബഡ്ജറ്റില്‍ തിരൂരങ്ങാടി നിയോജക മണ്ഡലത്തിനനുവദിച്ച ഐഐഎസ്ടി സ്ഥാപിക്കുന്നതിന്റെ പ്രാഥമിക ചെലവിനായി ഒരുകോടി രൂപ നീക്കിവെച്ചതായി പ്രഖ്യാപനമുണ്ടായിരുന്നു. തുടര്‍ന്ന് അനുയോജ്യമായ സ്ഥലത്തിനായുള്ള തിരച്ചിലിനൊടുവിലാണ് പരപ്പനങ്ങാടി കെട്ടുങ്ങലിന് കിഴക്കുമാറി ഇക്കോവിദ്യഭ്യാസ രീതിക്കുതകുന്ന അനുയോജ്യമായ സ്ഥലമുള്ളതായി കണ്ടത്തി.യത്.

sameeksha-malabarinews

ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രാഥമിക പ്രവര്‍ത്തനത്തിനായി തൃശൂര്‍ ആസ്ഥാനമായി ഓഫീസും അവിടേക്ക് സ്‌പെഷ്യല്‍ നോഡല്‍ ഓഫീസറെയും നിയോഗിച്ചിട്ടുണ്ട്. ഇവിടുത്തെ നോഡല്‍ ഓഫീസറായ ജയകുമാറാണ് പരപ്പനങ്ങാടി സന്ദര്‍ശിച്ച് ഇവിടം അനുയോജ്യമാണന്ന് പഠന റിപ്പോര്‍ട്ട് സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിട്ടുള്ളത്. ഇനി സര്‍ക്കാറിന്റെ അന്തിമ തീരുമാനം

മുപ്പതേക്കര്‍ സ്ഥലത്താണ് 100 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി നിലവില്‍ വരിക. സര്‍ക്കാര്‍ ഇപ്പോള്‍ കണ്ടെത്തിയ ഭാഗത്ത് പുനരധിവാസം ആവശ്യമില്ലാതെ തന്നെ ഭൂമി ലഭ്യമാക്കാന്‍ കഴിയും.

ഐഐഎസ്ടി സ്ഥാപിക്കുന്നതിനുള്ള ചുമതല സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിക്കാണ്.

ഒരു സര്‍ക്കാര്‍ ഹൈസ്‌കൂളോ, കോളേജോ പോലുമില്ലാത്ത പരപ്പനങ്ങാടിയില്‍ രാജ്യത്തെ ഏറ്റവും പ്രധാന ഉന്നത വിദ്യഭ്യാസ സ്ഥാപനത്തിന്റെ ഒരു ഇന്‍സ്റ്റിററ്യൂട്ട് സ്ഥാപിക്കപ്പെടുന്നത് വിദ്യഭ്യാസരംഗത്തും ഭൗതിക വികസന രംഗത്തും വന്‍ കുതിച്ചുചാട്ടത്തിനു തന്നെ ഇടയാക്കും.

സങ്കുചിത തടസവാദങ്ങളാല്‍ തടഞ്ഞുവെക്കപ്പെട്ട പരപ്പനങ്ങാടിയിലെ മറ്റു വികസന പദ്ധതികള്‍പോലെ ഇതും ആകാതിരിക്കാന്‍ ജാഗ്രതയോടെ കാത്തിരിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!