കാലിക്കറ്റ് ചാമ്പ്യന്‍മാര്‍

തോഞ്ഞിപ്പലം ദക്ഷിണമേഖല അന്തര്‍ സര്‍വകലാശാല വനിത ഖൊ ഖൊ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റിന് കിരീടം. കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസില്‍ നടന്ന അവസാനറൗണ്ട് മത്സരത്തില്‍ കേരള സര്‍വകലാശാലയെ ആറു പോയിന്റിനും ഒരു ഇന്നിംഗസിനും തകര്‍ത്താണ് കാലിക്കറ്റ് കപ്പ് നിലനിര്‍ത്തിയത്.

ഒമ്പതാം തവണയാണ് കാലിക്കറ്റ് ചാമ്പ്യന്‍മാരാവുന്നത്. ഇതോടെ ഫിബ്രവരിയില്‍ പഞ്ചാബില്‍ നടക്കുന്ന അഖിലേന്ത്യ മീറ്റില്‍ കാലിക്കറ്റിനു പങ്കെടുക്കാം

ആര്‍ രാധികയാണ് കാലിക്കറ്റിനെ നയിച്ചത്‌

Share news
error: Content is protected !!
Scroll to Top