Section

malabari-logo-mobile

ദില്ലിയില്‍ പ്രതിഷേധം തുടരുന്നു; മാധമങ്ങള്‍ക്ക് വിലക്ക്; മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു; നിരോധനാജ്ഞ

HIGHLIGHTS : ദില്ലി: ദില്ലിയില്‍ മുന്നാം ദിവസവും പ്രതിഷേധം തുടരുന്നു.

ദില്ലി: ദില്ലിയില്‍ മുന്നാം ദിവസവും പ്രതിഷേധം തുടരുന്നു.പ്രക്ഷോഭകരെ നേരിടാന്‍ അധികാരികള്‍ നടപടികള്‍ കര്‍ശനമാക്കി തുടങ്ങി.

സമരക്കാരെയും മാധ്യമപ്രവര്‍ത്തകരെയും പോലീസ് ഇന്ത്യാ ഗേറ്റിനു സമീപത്തു നിന്ന് മാറ്റി തുടങ്ങി. ഇന്ത്യാഗേറ്റിന് സമീപത്ത് സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിര്ക്കുകയാണ്. പ്രക്ഷോഭകാരികള്‍ ഇവിടെ എത്താതിരിക്കാന്‍ പത്തോളം മെേ്രട റെയില്‍വേ സ്‌റ്റേഷനുകള്‍ അടച്ചിട്ടിരിക്കുകയാണ്.

sameeksha-malabarinews

ഇന്ന് നടക്കാനിരുന്ന പ്രധാനമന്ത്രിയുടെയും റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുട്ടിന്റെയും കൂടിക്കാഴ്ച നടത്താനിരുന്ന വേദി സുരക്ഷാ കാരണങ്ങളാല്‍ മാറ്റി. കൂടിക്കാഴ്ച പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ചായിരിക്കും നടക്കുക. നേരത്തെ കൂടിക്കാഴ്ച ഹൈദരബാദ് ഹൗസില്‍ വെച്ച് നടത്താനായിരുന്നു തീരുമാനം.

ഇന്നലെ ദില്ലിയിലെ രാഷ്ട്രപതി ഭവനു മുമ്പിലും ഇന്ത്യാഗേറ്റില്‍ യുദ്ധക്കളമായി മാറി. പ്രതിഷേധക്കാരും പോലീസുമായി നിരവധി തവണ ഏറ്റുമുട്ടി. രാഷ്ട്രപതി ഭവനു മുന്നിലേക്ക് മാര്‍ച്ചുചെയ്ത പ്രക്ഷോപകരെ ലാത്തിച്ചാര്‍ജ്ജിനും കണ്ണീര്‍വാതക പ്രയോഗത്തിനും പുറമെ ഗ്രനേഡുകളും വര്‍ഷിച്ചാണ് നേരിട്ടത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!