Section

malabari-logo-mobile

പങ്കാളിത്ത പെന്‍ഷനും, നിയമന നിരോധനവും ജീവനക്കാരുടെ പ്രതിഷേധം അണപൊട്ടി ഒഴുകി

HIGHLIGHTS : പങ്കാളിത്ത പെന്‍ഷനും,

പങ്കാളിത്ത പെന്‍ഷനും, നിയമന നിരോധനവും ചെലവ് ചുരുക്കല്‍ നടപടികളും നടപ്പിലാക്കാനുമുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ ജീവനക്കാരും അധ്യാപകരും സ്ഥാപനങ്ങള്‍ വിട്ടിറങ്ങി പ്രതിഷേധിച്ചു. 2002 ല്‍ പങ്കാളിത്ത പെന്‍ഷനും, നിയമന നിരോധവും ആനുകൂല്ല്യങ്ങള്‍ കവര്‍ന്നെടുക്കലും നടത്തിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ നടന്ന പ്രക്ഷോഭത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ജീവനക്കാരുടെ പ്രതിഷേധ പ്രകടനങ്ങള്‍.
പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണത്തിന് നിയമ പ്രാബല്ല്യം നല്‍കുന്ന പി.എഫ്.ആര്‍.ഡി.എ. ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാന്‍ കേന്ദ്രസര്‍ക്കാറിനെ സഹായിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ഇറക്കിയിരിക്കുന്ന ഉത്തരവെന്ന് ജീവനക്കാര്‍ ആരോപിച്ചു. കേരളത്തിലും, ബംഗാളിലും, ത്രിപുരയിലും പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാത്തതും, ഇടതുപാര്‍ട്ടികളുടെ നിലപാടുമാണ് പി.എഫ്.ആര്‍.ഡി.എ.ബില്ലിനെതിരായ ജീവനക്കാരുടെ പ്രക്ഷോഭത്തിന് കരുത്ത് പകരുന്നത്. കേരളത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയാല്‍ വഴിയെ ബംഗാളിലും നടപ്പിലാക്കാന്‍ കഴിയും, ഇതോടെ ജീവനക്കാരുടെ ചെറുത്ത് നില്‍പ്പ് പരാജയപ്പെടുകയും ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാന്‍ കഴിയുകയും ചെയ്യു. അതോടെ മുഴുവന്‍ ജീവനക്കാരും പി.എഫ്.ആര്‍.ഡി.എ.ക്ക് കീഴില്‍ വരികയും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ ഇല്ലാതാവുകയും ചെയ്യും.
സര്‍ക്കാരിന്റെ വഞ്ചനക്കെതിരെ അതിശക്തമായ പ്രതിഷേധമാണ് പ്രകടമായത്. രാവിലെ പതിനൊന്ന് മണിമുതല്‍ സ്ഥാപനങ്ങള്‍ വിട്ടിറങ്ങി ജീവനക്കാര്‍ പ്രതിഷേധിച്ചു. പ്രകടനത്തില്‍ പങ്കെടുത്ത ജീവനക്കാര്‍ ഉത്തരവിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു.
മലപ്പുറം സിവില്‍ സ്റ്റേഷനിലെ മുഴുവന്‍ ജീവനക്കാരും പ്രകടനത്തില്‍ പങ്കാളികളായി. പ്രകടനത്തിന് വി.ശിവദാസ്, എ.അബ്ദുറഹീം, എം.എ.ലത്തീഫ്, വിന്‍സെന്റ്, സുരേഷ്ബാബു, പി.ബാലസുബ്രഹ്മണ്യന്‍, സി.എസ്.മനോജ് എന്നിവര്‍ നേതൃത്വം നല്‍കി. കെ.സുന്ദരരാജന്‍, കെ.രാജന്‍, എം.ഫൗസിയ, പി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
പൊന്നാനിയില്‍ ടി.സുബൈര്‍, എ.വി.ചന്ദ്രന്‍, എ.അബ്ദുറഹിമാന്‍, ശിവദാസ് ആറ്റുപുറായ, വി.കെ.ജിഷി എന്നിവര്‍ സംസാരിച്ചു. തിരൂരില്‍ ടി.എം.ഋഷികേശന്‍, ആര്‍.കെ.ബിനു, എ.പി.രാമന്‍, മുരളീധരന്‍ എന്നിവരും ചെമ്മാട് നടന്ന പ്രകടനത്തില്‍ എന്‍.മുഹമ്മദ് അഷറഫ്, എ.കെ.ശങ്കര്‍, കൃഷ്ണന്‍കുട്ടി, എസ്.ആര്‍.ഷൈജിന്‍ എന്നിവരും, കൊണ്ടോട്ടിയില്‍ നടന്ന പ്രകടനത്തില്‍ എം.കെ.വസന്ത, എം.മുഹമ്മദ്, സി.പി.സലീം, വി.ജഗദീഷ് എന്നിവരും സംസാരിച്ചു.
മഞ്ചേരിയിലെ പ്രകടനത്തില്‍ അബ്ദുറഷീദ് അറഞ്ഞിക്കല്‍, പി.വി.രാമദാസ്, ജെ.പി.ഷാനവാസ്, ബേബിമാത്യു, പി.രാമദാസ് എന്നിവരും, പെരിന്തല്‍മണ്ണയില്‍ സി.ബാലകൃഷ്ണന്‍, ടി.പി.സജീഷ്, വി.സി.ശങ്കരനാരായണന്‍, പി.തുളസീദാസ്, പി.വേണുഗോപാല്‍ എന്നിവരും, നിലമ്പൂരില്‍ കെ.മോഹനന്‍, കെ.വിജയകുമാര്‍, പി.ടി.യോഹന്നാന്‍ എന്നിവരും സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!