Section

malabari-logo-mobile

നിള ടൂറിസം പദ്ധതി: കേന്ദ്ര സംഘം ജില്ലയിലെത്തും

HIGHLIGHTS : മലയാളത്തിന്റെ ചരിത്രവും സംസ്‌കാരവും അടയാളപ്പെടുത്തിയ ഭാരതപ്പുഴ ബന്ധപ്പെടുത്തി ടൂറിസം പദ്ധതി വരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ' സ്വദേശി ദര്‍ശന്‍ ' പദ...

nilaമലയാളത്തിന്റെ ചരിത്രവും സംസ്‌കാരവും അടയാളപ്പെടുത്തിയ ഭാരതപ്പുഴ ബന്ധപ്പെടുത്തി ടൂറിസം പദ്ധതി വരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ‘ സ്വദേശി ദര്‍ശന്‍ ‘ പദ്ധതിയിലുള്‍പ്പെടുത്തിയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. പദ്ധതി അംഗീകാരവുമായി ബന്ധപ്പെട്ട്‌ കേന്ദ്ര സംഘം ഇന്ന്‌ ജില്ല സന്ദര്‍ശിക്കും. പാലക്കാട്‌, തൃശൂര്‍, മലപ്പുറം ജില്ലകളിലായാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. നിളയുടെ സമീപമുള്ള സാംസ്‌കാരിക, തീര്‍ഥാടന കേന്ദ്രങ്ങളും ചരിത്ര സ്‌മാരകങ്ങളെയും ബന്ധിപ്പിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.

മാമാങ്ക സ്‌മാരകങ്ങളായ ചങ്ങമ്പള്ളി കളരി, മണിക്കിണര്‍, നിലപാടുതറ, പഴുക്കാമണ്ഡപം, മരുന്നറ, സാമൂതിരിയുടെ കാലഘട്ടത്തില്‍ പൊന്നാനിയില്‍ നിന്നും തിരുന്നാവായയിലേക്ക്‌ ചരക്ക്‌ എത്തിച്ചിരുന്ന ബന്തര്‍ കടവ്‌, തൃപ്പങ്ങോട്‌ ക്ഷേത്രം, പൊന്നാനി വലിയ ജുമാ മസ്‌ജിദ്‌ എന്നിവിടങ്ങളിലാണ്‌ സംഘം സന്ദര്‍ശിക്കുക. ഇവ ഉള്‍പ്പെടുത്തിയാണ്‌ ടൂറിസം പദ്ധതി ആലോചിക്കുന്നത്‌.

sameeksha-malabarinews

പാലക്കാട്‌ ജില്ലയിലെ ചിറ്റൂര്‍ തുഞ്ചന്‍ ഗുരുമഡം, കല്‍പ്പാത്തി വില്ലേജ്‌, ചന്ദ്രശേഖരപുരം ഗ്രാമം, ചെമ്പൈ ഗ്രാമം, രായിരനെല്ലൂര്‍ മല, വേമഞ്ചേരി മന, പന്നിയൂര്‍ വരഹ മൂര്‍ത്തി ക്ഷേത്രം, തൃശൂര്‍ ജില്ലയിലെ ഐവര്‍ മഠം, തിരുവില്ലാമല ക്ഷേത്രം, കൂത്തമ്പള്ളി കൈത്തറി ഗ്രാമം എന്നിവയാണ്‌ പദ്ധതിയിലൂള്‍പ്പെടുത്തിയിട്ടുള്ള മറ്റു പ്രദേശങ്ങള്‍.

ആര്‍കിടെക്‌റ്റ്‌ രഘുരാമന്‍, ഗ്രേറ്റ്‌ ഇന്ത്യ ടൂറിസം പ്ലാനേഴ്‌സ്‌ ആന്‍ഡ്‌ കണ്‍സള്‍ടന്‍സിലെ അനില്‍കുമാര്‍ എന്നിവരാണ്‌ സംഘത്തിലുള്ളത്‌. ടൂറിസം വകുപ്പ്‌ ജോയന്റ്‌ ഡയറക്ടര്‍ എസ്‌. മോഹനന്‍, സീനിയര്‍ എഞ്ചിനിയര്‍ ജോണ്‍ സി. ചെറിയാന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ സുന്ദരന്‍, ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ എന്നിവരും സംഘത്തോടൊപ്പമുണ്ടാവും.

ആറന്‍മുള ക്ഷേത്രവും ശബരിമലയും ഉള്‍പ്പെടുത്തിയുള്ള ടൂറിസം പദ്ധതിയും സ്വദേശി ദര്‍ശനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ മുന്‍കൈയെടുത്താണ്‌ രണ്ടു പദ്ധതികളും ഉള്‍പ്പെടുത്തിയത്‌. കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്‌ ലഭിക്കുന്ന മുറയ്‌ക്ക്‌ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന്‌ മന്ത്രി അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!