Section

malabari-logo-mobile

നിറമരുതൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി പൂര്‍വ വിദ്യാര്‍ത്ഥി സംഗമം 25 ന്‌

HIGHLIGHTS : താനൂര്‍: നിറമരുതൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി പൂര്‍വ വിദ്യാര്‍ത്ഥി സംഗമം 25 ന്‌.

Untitled-1 copyതാനൂര്‍: നിറമരുതൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി പൂര്‍വ വിദ്യാര്‍ത്ഥി സംഗമം 25 ന്‌. വിഷന്‍ 2020 പദ്ധതിക്ക്‌ തുടക്കം കുറിച്ച്‌ ശനിയാഴ്‌ച പൂര്‍വ വിദ്യാര്‍ത്ഥി അധ്യാപക മഹാസംഗമം നടക്കും.

നിറമരുതൂരിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക പുരോഗതിക്ക്‌ നെടുംതൂണായി മാറിയ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ ജനകീയ കൂട്ടായ്‌മ വിഷന്‍ 2020 പദ്ധതി വിഭാവനം ചെയ്‌തത്‌. നിറമരുതൂര്‍ പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.

sameeksha-malabarinews

1922 ല്‍ സ്വാതന്ത്ര്യ സമര സേനാനി മങ്ങാട്ട്‌ കുട്ടികൃഷ്‌ണന്‍ നായരുടെ ശ്രമഫലമായാണ്‌ സ്‌കൂള്‍ സ്ഥാപിതമായത്‌. പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ 3700 വിദ്യാര്‍ത്ഥികളാണ്‌ സ്‌കൂളിലുള്ളത്‌. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതോടൊപ്പം 84 സ്‌മാര്‍ട്ട്‌ ക്ലാസ്‌ റൂമൊരുക്കുകയാണ്‌ പദ്ധതിയുടെ പ്രധാന ലക്ഷ്യം. 10 ക്ലാസ്‌മുറികള്‍ നാട്ടുകാര്‍ സ്‌പോണ്‍സര്‍ ചെയ്‌തു. 20 ക്ലാസ്‌ മുറികളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. 12 ലക്ഷം രൂപ ചെലവില്‍ ഓഡിറ്റോറിയവും സജ്ജമാക്കിയിട്ടുണ്ട്‌. തൊഴില്‍ പരിശീലനം, സൗഹൃദ ക്ലബ്‌, തണല്‍ക്കൂട്‌, കരിയര്‍ ഗൈഡന്‍സ്‌ തുടങ്ങിയവ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്‌. സ്‌കൂളിലെ ഖൊ ഖൊ അക്കാദമി പദ്ധതിയുമായി ഏകോപിപ്പിക്കും. പദ്ധതിയുടെ അംബസഡറായി ചലച്ചിത്ര നടന്‍ മുകേഷിനെ നിയോഗിച്ചിട്ടുണ്ട്‌.

ശനിയാഴ്‌ച നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി – അധ്യാപക മഹാസംഗമത്തിന്റെ രജിസ്‌ട്രേഷന്‍ അന്തിമഘട്ടത്തിലെത്തുമ്പോള്‍ ആവേശപൂര്‍ണമായ പ്രതികരണമാണ്‌ ലഭിക്കുന്നത്‌. രാവിലെ ഒമ്പതിന്‌ പികെ ഗോപി സാഹിത്യസദസ്സ്‌ ഉദ്‌ഘാടനം ചെയ്യും. മഹാസംഗമം പകല്‍ 11 ന്‌ ഇ ടി മുഹമ്മദ്‌ ബഷീര്‍ എം പി ഉദ്‌ഘാടനം ചെയ്യും. മൂന്നിന്‌ സാംസ്‌കാരിക സദസ്സും കലാപരിപാടികളും അരങ്ങേറും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!