കുറ്റിപ്പുറത്ത്‌ യുവാവ്‌ ട്രെയിന്‍ തട്ടി മരിച്ചു

msp school malappuram copyകുറ്റിപ്പുറം: കുറ്റിപ്പുറത്ത്‌ യുവാവ്‌ ട്രെയിന്‍ തട്ടി മരിച്ചു. ഇന്ന്‌ രാവിലെയാണ്‌ അപകടം ഉണ്ടായത്‌. ബംഗാള്‍ സ്വദേശിയായ യുവാവാണ്‌ മരണപ്പെട്ടത്‌. അതേസമയം മരണപ്പെട്ട യുവാവ്‌ കഴിഞ്ഞ ദിവസം കണ്ണൂര്‍- ആലപ്പുഴ എക്‌സ്‌പ്രസ്സില്‍ വെച്ച്‌ മലപ്പുറം കൊണ്ടോട്ടി സ്വദേശിനി ഫാത്തിമയെ തീയിട്ട്‌ കൊന്ന കേസിലെ പ്രതിയാണെന്ന അഭ്യൂഹം പരക്കുകയും ഇതേ തുടര്‍ന്ന്‌ അനേ്വഷണ സംഘം കുറ്റിപ്പുറത്തെത്തി മൃതദേഹം പരിശോധിക്കുകയും ചെയ്‌തു. എന്നാല്‍ മരണപ്പെട്ടത്‌ കേസിലെ പ്രതിയല്ലെന്നും ബംഗാള്‍ സ്വദേശിയായ യുവാവാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

റെയില്‍വേ ലോക്കല്‍ പോലീസ്‌ സംയുക്തമായാണ്‌ അനേ്വഷണം നടത്തുന്നത്‌. ഫാത്തിമയുടെ മൊഴി എടുക്കാന്‍ കഴിയാത്തത്‌ കേസനേ്വഷണത്തെ ദുഷ്‌കരമാക്കിയിരിക്കുന്നു എന്നാണ്‌ റിപ്പോര്‍ട്ട്‌.

തിങ്കളാഴ്‌ച രാവിലെ കണ്ണൂരില്‍ നിര്‍ത്തിയിട്ട എക്‌സ്‌പ്രസ്സില്‍ വെച്ചാണ്‌ പാത്തുമ്മു എന്ന ഫാത്തിമ (45) നെ യുവാവ്‌ തീ കൊളുത്തിയത്‌. ഗുരുതരമായി പൊള്ളലേറ്റ ഇവരെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തിങ്കളാഴ്‌ച രാവിലെ എട്ടരമണിയോടെ മരണം സംഭവിക്കുകയുമായിരുന്നു.

ട്രെയിനില്‍ വച്ച്‌ യുവതിയെ തീകൊളുത്തി കൊല്ലന്‍ ശ്രമം

ട്രെയിനില്‍ വച്ച്‌ പൊള്ളലേറ്റ യുവതി മരിച്ചു

തീവണ്ടിയില്‍ സ്‌ത്രീയെ തീകൊളുത്തിയ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

Share news
error: Content is protected !!
Scroll to Top