Section

malabari-logo-mobile

ട്രെയിനില്‍ വച്ച്‌ പൊള്ളലേറ്റ യുവതി മരിച്ചു

HIGHLIGHTS : കോഴിക്കാട്‌: കണ്ണൂരില്‍ തിങ്കളാഴ്‌ച രാവിലെ നിര്‍ത്തിയിട്ട എക്‌സിക്യുട്ടീവ്‌ എക്‌സ്‌പ്രസ്സില്‍ വച്ച്‌ യുവാവ്‌ തീകൊളുത്തിയ സ്‌ത്രീ മരിച്ചു.

Murderകോഴിക്കാട്‌: കണ്ണൂരില്‍ തിങ്കളാഴ്‌ച രാവിലെ നിര്‍ത്തിയിട്ട എക്‌സിക്യുട്ടീവ്‌ എക്‌സ്‌പ്രസ്സില്‍ വച്ച്‌ യുവാവ്‌ തീകൊളുത്തിയ സ്‌ത്രീ മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിടങ്ങല്ലൂര്‍ സ്വദേശി പാത്തു എന്ന ഫാത്തിമ(45) ആണ്‌ മരി്‌ച്ചത്‌. ഗുരതുരമായ പൊള്ളലേറ്റ ഇവരെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. തിങ്കളാഴ്‌ച രാത്രി എട്ടരമണിയോടെയാണ്‌ മരണം സംഭവിച്ചത്‌.

പുലര്‍ച്ചെ നാലെ മുക്കാലോടെയാണ്‌ പുറപ്പെടാനായി നിര്‍ത്തിയിട്ടിരുന്ന ട്രെയിനലെ ആളൊഴിഞ്ഞ ബോഗിയില്‍ ഇരുന്നിരുന്ന ഫാത്തിമയെ ഒപ്പമുമുണ്ടായിരുന്ന യുവാവ്‌ തീ കൊളുത്തിയത്‌ തീ ആളിപ്പടര്‍ന്നതോടെ ഇവര്‍ വണ്ടിയില്‍ നിന്ന്‌ പുറത്തേക്കിറങ്ങിയോടെ ഓടിക്കൂടിയ യാത്രക്കാരാണ്‌ തീയണച്ചത്‌. തുടര്‍ന്ന്‌ റെയില്‍വേ പോലീസ്‌ ഇവരെ കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതിനിടെ ഒപ്പമുണ്ടായിരുന്ന യുവാവ്‌ ഓടി രക്ഷപ്പെട്ടു. ഇയാളും യുവതിയും തമ്മില്‍ സംഭവത്തിന്‌ മുമ്പ്‌ തര്‍ക്കമുണ്ടായിരുന്നെന്ന്‌ പറയുന്നു.

sameeksha-malabarinews

ഉച്ച.യോടെ സ്ഥലത്തെത്തിയ ഫോറന്‍സിക്‌്‌ വിദഗ്‌ധര്‍ ബോഗിയില്‍ നടത്തിയ പരിശോധനയില്‍ കത്തിക്കരിഞ്ഞ സീറ്റിനടുത്തുനിന്ന്‌ ഒരു കത്തിയും ഉരുകിയ നിലയിലുള്ള ഒരു പ്ലാസ്റ്റിക്‌ കുപ്പിയില്‍ ദ്രാവകവും കണ്ടെത്തിയിട്ടുണ്ട്‌. ഫാത്തിമയുടെ വസ്‌ത്രത്തിന്റെയും ബാഗിന്റെയും അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്‌.

ഫാത്തിമയെ മുന്‍പും കണ്ണൂര്‍ സ്റ്റേഷനില്‍ ഇടക്കിടക്ക്‌ കാണാറുണ്ടെന്നാണ്‌ റെയില്‍വേ സ്റ്റേഷനിലെ കച്ചവടക്കാരും ജീവനക്കാരും പറയുന്നത്‌

സംഭവത്തെ കുറിച്ച്‌ കോഴിക്കോട്‌ റെയില്‍വേ സിഐ ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!