Section

malabari-logo-mobile

നാല് ദിവസമായി പരപ്പനങ്ങാടി റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ അടഞ്ഞു കിടക്കുന്നു

HIGHLIGHTS : പരപ്പനങ്ങാടി: യാത്രക്കാരെ ദുരിതത്തിലാഴ്ത്തി പരപ്പനങ്ങാടി റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ അടഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട്

പരപ്പനങ്ങാടി: യാത്രക്കാരെ ദുരിതത്തിലാഴ്ത്തി പരപ്പനങ്ങാടി റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ അടഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് ദിവസം നാലായി. മതിയായ ജീവനക്കാരില്ല എന്ന് പറഞ്ഞാണ് റെയില്‍വേയുടെ ഈ നടപടി. നിലവില്‍ രണ്ട് ജീവനക്കാരുണ്ടായിരുന്ന ഇവിടെ ഒരാള്‍ അസുഖമായി പോയതൊടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പിന്നീട് പകരക്കാരനെ നല്‍കാതെ തുടര്‍ച്ചയായി 36 മണിക്കൂര്‍ ഡ്യൂട്ടിയെടുത്ത അടുത്ത ജീവനക്കാരനും ‘സിക്ക്’ ലീവില്‍ പോയതോടെയാണ് കൗണ്ടര്‍ അടഞ്ഞത്.
നിലവിലെ റിട്ടയര്‍മെന്റ് ഒഴിവുകള്‍ നികത്താതിരിക്കുകയും നിരവധി തസ്തികകള്‍ വെട്ടിചുരുക്കുകയും ചെയ്തതോടെ ജീവനക്കാരുടെ ജോലിഭാരം വര്‍ദ്ധിച്ച് ദുരിതത്തിലായിരിക്കുകയാണ്.

ഈ കൗണ്ടറുകള്‍ എന്ന് തുറക്കുമെന്ന് പറയാന്‍ അധികാരികള്‍ ഇപ്പോഴും തയ്യാറായിട്ടില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റെയില്‍ പ്ലാറ്റ് ഫോമില്‍ പ്രകടനം നടത്തി. റെയില്‍വേയുടെ ഈ അനാസ്ഥക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകര്‍.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!