നല്ലൂരില്‍ 14 വയസ്സുകാരനടക്കം 2 പേര്‍ കിണറില്‍ വീണ് ശ്വാസംമുട്ടി മരിച്ചു.

ഫറോക്ക് : ഫറോക്കിനടുത്ത് നല്ലൂരില്‍് കിണറ്റില്‍ വീണ് രണ്ടു പേര്‍ മരിച്ചു. കളിക്കുന്നതിനിടെ കിണറ്റില്‍ വീണ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ ഷെഫീഖ് (14) കിണറ്റില്‍ വീണ് ശ്വാസംമുട്ടി മരിക്കുകയായിരുന്നു. ഷെഫീഖിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ ഹരിത്ത് (28) ഉം അപകടത്തില്‍ പെടുകയായിരുന്നു. ഇയാളും ശ്വാസംമുട്ടി മരിച്ചു.

 

നല്ലൂര്‍ അമ്പലപ്പടി സിവഗിരി പെട്രോള്‍ പമ്പിന് സമീപമാണ് അപകടം. വാകേരി ഗിരിജയുടെ വീട്ടിലെ കിണറ്റില്‍ വീണ പന്തെടുക്കാന്‍ ശ്രമിക്കുകയായിരുന്ന ഷഫീഖിനെ രക്ഷിക്കാനാണ് പെടട്രോള്‍ പമ്പ് ജീവനക്കാരനായ ഹരിത്കുമാര്‍ കിണറ്റിലിറങ്ങിയത്.

പെട്രോള്‍ പമ്പില്‍ നിന്ന് വാതകച്ചോര്‍ച്ചയുണ്ടായതാണ് ശ്വാസതടസമുണ്ടാക്കിയതെന്നാണ് പോലീസിന്റെ ആദ്യ നിഗമനം. വെളളത്തിന്റെ സാമ്പിള്‍ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.

 

ഫറോക്ക് ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മങ്ങാട്ട്‌നിലം ബഷീറിന്റെ മകനായ ഷഫീഖ്. ഉമ്മ : ഷെരീഫ. സഹോദരങ്ങള്‍ : ശാക്കിര്‍,റംഷീന. ശിവഗിരി ഫ്യൂല്‍സ് മാനേജരായ ഹരിത്കുമാര്‍ വെളളയില്‍ തെക്കരംകംപറമ്പ് രാജന്റെയും ലളിതയുടെയും മകനാണ്. സഹോദരങ്ങള്‍ : ഭഗിനി, വിജില.

Share news
error: Content is protected !!
Scroll to Top