ഗണേശനെ പാര്‍ട്ടി വിരുദ്ധനാക്കുന്നത് മുഖ്യമന്ത്രി ; പിള്ള

തൊടുപുഴ : മന്ത്രി കെ.ബി ഗണേഷ് കുമാറിനെ കേരളാ കോണ്‍ഗ്രസ്(ബി) വിരുദ്ധനാക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് പാര്‍ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള.

ഗണേഷിന്റെ മന്ത്രി സ്ഥാനംകൊണ്ട് പാര്‍ടിക്ക് യാതൊരു പ്രയോജനവുമില്ല. കല്ല്യാണം കഴിഞ്ഞിട്ടും ബ്രഹ്മചാരിയായി കഴിയേണ്ട അവസ്ഥയിലാണ് തങ്ങളുടെ പാര്‍ടി അതുകൊണ്ട് ഗണേഷിനെ മന്ത്രിസഭയില്‍ നിന്ന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കും.

ഇതിനു ശേഷവും ഗണേഷിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയില്ലെങ്കില്‍ എംഎല്‍എ സ്ഥാനത്തിനെതിരെ നിയമ നടപടി സ്വീകരിക്കും. എന്നും ബാലകൃഷ്ണ പിള്ള പ്രതികരിച്ചു. അഞ്ചാം മന്ത്രി സ്ഥാനവിവാദവും മന്ത്രിസഭാ പുനസംഘടനയും സര്‍ക്കാരിനെ ഉലയ്ക്കുമ്പോള്‍ കൂനിന്‍മേല്‍ കുരുവെന്ന പോലെ പിള്ള ഗണേഷ് തര്‍ക്കവും യുഡിഎഫിന് തലവേദനയാവുകയാണ്.

Share news
error: Content is protected !!
Scroll to Top