മണ്ണെണ്ണ വിതരണം;സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം

തിരൂരങ്ങാടി: റേഷന്‍ കടയിലൂടെ നിര്‍ത്തലാക്കിയ മണ്ണെണ്ണ വിതരണം സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ കേരളത്തിലെ എം.പി.മാര്‍ മുന്‍കൈയെടുക്കണമെന്നും സോഷ്യലിസ്റ്റ് ജനത തിരൂരങ്ങാടി നിയേജക മണ്ഡലംപ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് കെ രത്‌നാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡന്റ് സഹാബ് പുല്‍പ്പറ്റ ഉത്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി എം.സിദ്ധാര്‍ത്ഥന്‍, എം സൈതലവി, സി ഉണ്ണിക്യഷ്ണന്‍, കെ സി നാസര്‍, എഎം കാസിംബാവ, എം അബ്ദുല്‍ സലാം, എ ജയപ്രകാശ്, കെ.ഇ കുഞ്ഞിമുഹമ്മദ്, എം ബാലക്യഷ്ണന്‍, സി ഇസ്മായീല്‍, സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top