Section

malabari-logo-mobile

നന്നമ്പ്രയിലെ ഏറ്റവും വലിയ ജലസ്രോതസ്സായ കുണ്ടൂര്‍ തോടിലെ 15 കോടിയുടെ നവീകരണം

HIGHLIGHTS : തിരൂരങ്ങാടി: നന്നമ്പ്ര ഗ്രാമ പഞ്ചായത്തിലെ ഏറ്റവും വലിയ ജലസ്രോതസ്സായ കുണ്ടൂര്‍ തോടിലെ 15 കോടിയുടെ നവീകരണം യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുകയാണ്. അതിന്...

തിരൂരങ്ങാടി: നന്നമ്പ്ര ഗ്രാമ പഞ്ചായത്തിലെ ഏറ്റവും വലിയ ജലസ്രോതസ്സായ കുണ്ടൂര്‍ തോടിലെ 15 കോടിയുടെ നവീകരണം യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുകയാണ്. അതിന് മുന്നോടിയായി. കേരള ഇറിഗേഷന്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ (കിഡ്ക്) ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.
സമ്പൂര്‍ണ്ണ പദ്ധതി രേഖ തെയ്യാറാക്കുന്നതിനും കൃത്യമായ അളവ് രേഖപ്പെടുത്തുന്നതിനും വേണ്ടിയാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.
2017-18 വര്‍ഷത്തെ കേരള ബഡ്ജറ്റില്‍ അനുവദിച്ച 15 കോടിയുടെ നവീകരണ പ്രവൃത്തികള്‍ക്ക് വേണ്ടിയാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. കിഫ്ബി മുഖേനയുള്ള പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് മുമ്പ് സമര്‍പ്പിക്കപ്പെട്ട എസ്റ്റിമേറ്റില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തികരിച്ചിരുന്നു.
വെഞ്ചാലി മുതല്‍ കുണ്ടൂര്‍ മൂലക്കല്‍ വരെ അഞ്ച് കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചു കിടക്കുന്ന കുണ്ടൂര്‍ തോട് ആഴം കൂട്ടി ഭിത്തികെട്ടി സംരക്ഷിക്കുന്നതിനാണ് 15 കോടിയുടെ എസ്റ്റിമേറ്റ് തെയ്യാറാക്കിയിരുന്നത്. എന്നാല്‍ ഇന്നലെ സന്ദര്‍ശനം നടത്തിയ ഉദ്യോഗസ്ഥര്‍ അത് കോണ്‍ഗ്രീറ്റ് ഭിത്തികളാക്കാന്‍ നിര്‍ദ്ധേശിച്ചിട്ടുണ്ട്. ഇത് പ്രകാരം 2.800 കിലോ മീറ്റര്‍ നീളത്തില്‍ അഥവാ കുണ്ടൂര്‍ മര്‍ക്കസിന്റെ താഴെ വരെ മാത്രമേ ആദ്യ ഘട്ടിത്തല്‍ നവീകറണം ഉണ്ടാകുകയൊള്ളൂ. അതില്‍ നാല് ബി.സി.ബികളുമുണ്ടാകും. ഇപ്പോഴുള്ളതില്‍ നിന്നും ഒരു മീറ്റര്‍ ആഴം കൂട്ടി മൂന്ന് മീറ്റര്‍ ഉയരത്തില്‍ ഇരുവശങ്ങളിലും കോണ്‍ഗ്രീറ്റ് ചെയ്ത് സംരക്ഷിക്കാനാണ് പദ്ധതി. തോട് പൂര്‍ണ്ണമായും പാടശേഖരത്തിലൂടെ ആയതിനാല്‍ ഫൗണ്ടേഷന്‍ കരിങ്കല്ല് പാകി അതിന് മുകളിലാണ് കോണ്‍ക്രീറ്റ് ചെയ്യുക. അടിതട്ട് ഒലിച്ച് പോകുന്നത് തടയുന്നതിന് വേണ്ടിയാണിതെന്നും അധികൃതര്‍ വ്യക്തമാക്കി.
കുണ്ടൂര്‍ മൂലക്കല്‍, ആശാരിത്താഴം, വെഞ്ചാലി പ്രദേശങ്ങളിലും സംഘം സന്ദര്‍ശനം നടത്തിയിരുന്നു. നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് പനയത്തില്‍ മുസ്തഫ, കിഡ്ക് അസിസ്റ്റന്റ് എഞ്ചിനിയര്‍ സേതുമാധവന്‍, കിഫ്ബി ഉദ്യോഗസ്ഥരായ ശ്യാം, അരുണ്‍, യു.എ റസാഖ്, എ.കെ മരക്കാരുട്ടി എന്നിവരും സംഘത്തോടപ്പമുണ്ടായിരുന്നു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!