Section

malabari-logo-mobile

കോവിഡ്‌ വാക്‌സിന്‍: ഇന്ത്യയില്‍ മുന്‍ഗണന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്‌

HIGHLIGHTS : ദില്ലി:  കോവിഡിന്‌ പ്രതിരോധ മരുന്ന്‌ കണ്ടെത്തിയാല്‍ ആദ്യം വാക്‌സിന്‍ നല്‍കുന്നതിന്‌ ഇന്ത്യയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ അടിയന്തിരമായി തയ്...

ദില്ലി:  കോവിഡിന്‌ പ്രതിരോധ മരുന്ന്‌ കണ്ടെത്തിയാല്‍ ആദ്യം വാക്‌സിന്‍ നല്‍കുന്നതിന്‌ ഇന്ത്യയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ അടിയന്തിരമായി തയ്യാറാക്കുന്നതായി അന്തര്‍ദേശീയ മാധ്യമമായ റോയിട്ടേഴ്‌സ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

അടുത്ത വര്‍ഷം ജുലൈ മാസത്തോടെ 20 കോടി മുതല്‍ 25 കോടി വരെ ആളുകള്‍ക്ക്‌ പ്രതിരോധ കുത്തിവെപ്പ്‌ നല്‍കാനാണ്‌ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ലക്ഷ്യമിടുന്നത്‌. വാക്‌സിന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും സൗജന്യമായി വിതരണം ചെയ്യുമെന്ന്‌ ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ദരിച്ച്‌ റോയിട്ടേഴ്‌സ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

sameeksha-malabarinews

സര്‍ക്കാര്‍ മേഖലയിലേയും, സ്വകാര്യ മേഖലയിലേയും ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരിക്കും ആദ്യം കുത്തിവെപ്പ്‌ നല്‍കുക. ഇതിനായാണ്‌ ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!