പരപ്പനങ്ങാടിയില്‍ കോവിഡ്‌ ബാധിച്ച്‌ ഒരാള്‍ മരിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കോവിഡ്‌ ബാധിച്ച്‌ മരിച്ചു. ആലുങ്ങല്‍ കൊങ്ങന്റെ ചെറുപുരയ്‌ക്കല്‍ കുഞ്ഞിമുഹമ്മദ്‌ (68) ആണ്‌ മരിച്ചത്‌. ശനിയാഴ്‌ച രാവിലെ ആറര മണിയോടെ കോഴിക്കോട്‌ സ്വകാര്യആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ഹൃദ്രോഗ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ നേരത്തെ കോഴിക്കോട്ടെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മൃതദേഹം ആലുങ്ങല്‍ ഷെയ്‌ഖിന്റെ പള്ളി ഖബര്‍സ്ഥാനിയില്‍ ഉച്ചയോടെ കോവിഡ്‌ പ്രോട്ടോക്കോള്‍ അനുസരിച്ച്‌ മറവു ചെയ്യും.

ഭാര്യ സഫിയ മക്കള്‍ ജാഫര്‍, നാസര്‍, നൂര്‍ജ, നജ്‌മു. മരുമക്കള്‍ ; കോയമോന്‍(താനൂര്‍), റിയാസ്‌ (ചാലിയം). ഷാഹിന, ഷഹല

Share news
error: Content is protected !!
Scroll to Top