Section

malabari-logo-mobile

ദേശീയ പ്രക്ഷോഭം – അദ്ധ്യാപകരും ജീവനക്കാരും പ്രകടനം നടത്തി.

HIGHLIGHTS : മലപ്പുറം:

മലപ്പുറം: ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജീവനക്കാരും അദ്ധ്യാപകരും എഫ്.എസ്.ഇ.ടി.ഒ.യുടെ നേതൃത്വത്തില്‍ ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. വിലക്കയറ്റം തടയുക, പി.എഫ്.ആര്‍.ഡി.എ. ബില്ലും പങ്കാളിത്ത പെന്‍ഷന്‍പദ്ധതിയും പിന്‍വലിക്കുക, എല്ലാ ജീവനക്കാരേയും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതിക്കുകീഴില്‍ കൊണ്ടുവരിക, പതിനായിരം രൂപയില്‍ കുറയാത്ത തുക മിനിമം വേതനമായി നിശ്ചയിക്കുക, 50 ശതമാനം ക്ഷാമബത്ത അടിസ്ഥാനശമ്പളത്തില്‍ ലയിപ്പിക്കുക, സിവില്‍സര്‍വ്വീസിലെ പുറം കരാര്‍ ജോലിസമ്പ്രദായവും കരാര്‍ നിയമനങ്ങളും അവസാനിപ്പിക്കുക, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, കേന്ദ്രസര്‍വ്വീസില്‍ അനുവദിച്ചതുപോലെ കുട്ടികളെ പരിപാലിക്കുന്നതിന് വനിതാ ജീവനക്കാര്‍ക്ക് രണ്ടുവര്‍ഷ അവധി അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രക്ഷോഭം.
മലപ്പുറത്തു നടന്ന പ്രകടനത്തിന് വി. ശിവദാസ്, ടി. വേണുഗോപാലന്‍, പി.നാരായണന്‍, ബാലസുബ്രഹ്മണ്യന്‍, എ. വിശ്വംഭരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കെ. സുന്ദരരാജന്‍, എം.സി. മോഹനന്‍, അനില്‍ബാബു എന്നിവര്‍ സംസാരിച്ചു.
നിലമ്പൂരില്‍ കെ. മോഹനന്‍, പി.ടി. യോഹന്നാന്‍ എന്നിവരും, തിരൂരങ്ങാടിയില്‍ എന്‍.മുഹമ്മദ് അഷ്‌റഫ്, കൊണ്ടോട്ടിയില്‍ ബേബി മാത്യു, സി.പി. സലീം എന്നിവരും സംസാരിച്ചു.
പൊന്നാനിയില്‍ സേതുമാസ്റ്റര്‍, തിരൂരില്‍ ടി.എം.ഋഷികേശന്‍, സുനില്‍കുമാര്‍ എന്നിവരും, മഞ്ചേരിയില്‍ ടി.കെ. എ. ഷാഫി, എ.കെ.കൃഷ്ണപ്രദീപ്, കെ.ടി. രാജേന്ദ്രന്‍ എന്നിവരും, പെരിന്തല്‍മണ്ണയില്‍ പി. വേണുഗോപലന്‍, സലീം, ശങ്കരനാരായണന്‍ എന്നിവരും സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!