കവരത്തി സെന്റര്‍: ബി.എഡിന് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വ്വകലാശാല കവരത്തിയിലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്ററില്‍ നടത്തുന്ന ബി.എഡ് കോഴ്‌സ് പ്രവേശനത്തിന് ലക്ഷദ്വീപ് നിവാസികളില്‍ നിന്നും മെയിന്‍ ലാന്റിലെ ലക്ഷദ്വീപില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ മക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അറബിക്, ഇംഗ്ലീഷ്, നാച്ച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളിലാണ് കോഴ്‌സ് നടത്തുന്നത്. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പ്രിന്‍സിപ്പല്‍, കോളേജ് ഓഫ് എഡ്യൂക്കേഷന്‍ ലക്ഷദ്വീപ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്റര്‍, കവരത്തി, യൂണിയന്‍ ടെറിട്ടറി ഓഫ് ലക്ഷദ്വീപ്, 682 555 എന്ന വിലാസത്തില്‍ ആഗസ്റ്റ് 31-നകം ലഭിക്കണം.

Share news
error: Content is protected !!
Scroll to Top