Section

malabari-logo-mobile

ദുരാചാരത്തിനെതിരെ സമരം ചെയ്തതിന് എംഎ ബേബിക്കെതിരെ കേസ്

HIGHLIGHTS : മംഗളൂരു: ഉടുപ്പി ശ്രീകൃഷണ മഠ ക്ഷേത്രത്തിലെ

മംഗളൂരു: ഉടുപ്പി ശ്രീകൃഷണ മഠ ക്ഷേത്രത്തിലെ വര്‍ഷങ്ങളായി നടന്നു വരുന്ന ‘മടൈസ്‌നാന’ എന്ന ദുരാചാരത്തിനെതിരെ നടത്തിയ നടത്തിയ സമരം ഉദ്ഘാടനം ചെയ്തതിന് സിപിഎം പോളിറ്റി ബ്യൂറോ അംഗം എംഎ ബേബിക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തു.

ബ്രാഹ്മണര്‍ കഴിച്ച എച്ചിലിലയില്‍ താഴ്ന്ന ജാതിക്കാര്‍ കിടന്നുരുളുന്ന ആചാരമാണ് ‘മടൈസ്‌നാന’. ഇങ്ങനെ ചെയ്താല്‍ രോഗങ്ങള്‍ മാറുമെന്നാണ് ഇവരുടെ വിശ്വാസം. ഇതിനു പുറമെ ജാതി തിരിച്ചുള്ള പന്തിഭോജനവും നിലവിലുണ്ട്.

sameeksha-malabarinews

ഇതിനെതിരെ സിപിഐഎം നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയിരുന്നു. ഇപ്പോള്‍ ബേബിക്കെതിരെ പോലിസ് നല്‍കിയ ചാര്‍ജ്ജ് ഷീറ്റില്‍ ബേബി മത വിദ്വേഷം വളര്‍ത്തി എന്ന കുറ്റമാണ് ചാര്‍ത്തിയിരിക്കുന്നത്.

തെക്കന്‍ കര്‍ണാടകയിലെ കുക്കു സുബ്രഹ്മണ്യ ക്ഷേത്രത്തിലും ഈ ദുരാചാരം നിലവിലുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!