Section

malabari-logo-mobile

വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ് പീഡിപ്പിച്ച 4 പേര്‍ അറസ്റ്റില്‍

HIGHLIGHTS : കോഴിക്കോട്: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന

കോഴിക്കോട്: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ വഴിയില്‍ വെച്ച് തട്ടിക്കൊണ്ടുപോയ് പീഡിപ്പിച്ച കേസില്‍ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു.

അരക്കിണര്‍ പണിക്കാം പറമ്പ് നൈസാം മന്‍സിലില്‍ നൈസാം(32), അരീക്കാട് പാലത്തില്‍ പറമ്പ് ബൈത്തുല്‍ അക്ബര്‍ വീട്ടില്‍ അലി അക്ബര്‍(31), കല്ലായി മരക്കാന്‍കടവ് പറമ്പ് കെ കെ ഹൗസില്‍ യൂസഫ് സുലൈമാന്‍(28), പുതിയപാലം ഏറാട്ട്പറമ്പ് ശ്രൂതി ഹൗസില്‍ മിഥുന്‍(20) എന്നിവരാണ് അറസ്റ്റിലായത്. നൈസാമിന്റെ കെ എല്‍ 11 എഎന്‍ 2085 പള്‍സ് ബൈക്കും യൂസൂഫ് സുലൈമാന്‍ ഉപയോഗിച്ച കെഎല്‍ 11 എക്‌സ് 3003 ഇന്നോവ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ഫസ്റ്റ്ക്ലാസ് കോടതി നാലില്‍ ഹാരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

sameeksha-malabarinews

പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലിനും ബലാത്സംഗത്തിനും ഐപിസി 366,376 വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തതായ് പോലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ ; നഗരത്തിലെ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ വിട്ടുവരുന്നവഴി ദിവസങ്ങള്‍ക്ക് മുമ്പ് കല്ല്യാണ വീട്ടില്‍ വച്ചു പരിചയപ്പെട്ട മിഥുന്‍ ബൈക്കില്‍ കയറ്റി ക്കൊണ്ടുപോയ് ബേപ്പൂര്‍ ബീച്ചിലും മറ്റും കറങ്ങിയ ശേഷം തിരിച്ച് ബസ്റ്റാന്റില്‍ കൊണ്ടുവിട്ടു. ബസ് കാത്തു നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയോട് ബൈക്കുമായ് അതുവഴിവന്ന നൈസാം വീട്ടിലെത്തിക്കാമെന്നും പറഞ്ഞ് ബൈക്കില്‍കയറ്റി. നൈസാമിനെ പെണ്‍കുട്ടി ബന്ധുവീട്ടില്‍ കല്ല്യാത്തിന് പോയപ്പോഴാണ് പരിചയപ്പെട്ടത്. നൈസാം മൊബൈല്‍ ഫോണിലൂടെ സൂഹൃത്തുക്കളായ അലിഅക്ബറിനെയും യൂസഫിനെയും വിളിച്ചു വരുത്തി. യൂസഫ് ജോലിചെയ്യുന്ന വീട്ടിലെ ഇന്നോവയുമായാണെത്തിയത്.

തുടര്‍ന്ന് വണ്ടിയില്‍ കയറാന്‍ പെണ്‍കുട്ടിയോട് നൈസാം ആവശ്യപ്പെട്ടു. എന്നാല്‍ നൈസാമിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പെണ്‍കുട്ടി വിസമ്മതിച്ചതോടെ പെണ്‍കുട്ടിയെ മൂവരും ചേര്‍ന്ന് ബലമായ് കാറില്‍ കയററി. കാറിനുള്ളില്‍ വെച്ച് നൈസാം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. തുടര്‍ന്ന് നൈസാം വണ്ടിയോടിക്കുകയും മറ്റു രണ്ടു പേര്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടി ബഹളം വെച്ചതോടെ രാത്രി 9.30 മണിയെടെ പെണ്‍ുട്ടിയെ വീടിനടുത്തെ റോഡരികില്‍ ഇറക്കിവിട്ടു. അസമയത്ത് പെണ്‍കുട്ടിയെ റോഡില്‍ കണ്ട നാട്ടുകാരാണ് വീട്ടുകാരെ വിവരമറിയിച്ചത്. തുടര്‍ന്ന് വീട്ടുകാരെത്തി കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

പ്രതികളെ നടക്കാവ് സിഐ പ്രകാശന്‍ പടന്നയില്‍, എസ്‌ഐ സി ജി ഷാജി, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!