പരപ്പനങ്ങാടിയില്‍ ചീട്ട് കളി സംഘം അറസ്റ്റില്‍; 35,000 രൂപ പിടിച്ചെടുത്തു

പരപ്പനങ്ങാടി: അയ്യപ്പന്‍കാവില്‍ റോഡരികിലെ വാടകമുറിയില്‍ പരപ്പനങ്ങാടി പോലീസ് നടത്തിയ മിന്നല്‍ റെയ്ഡില്‍ പണം വെച്ച് ചീട്ട് കളിക്കുന്ന സംഘം പിടിയിലായ്. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ മിന്നല്‍ റെയ്ഡിലാണ് ഇവ്ര# ടിയിലായത്. ഈ കേന്ദ്രത്തില്‍ നിന്ന് 35,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

പരപ്പനങ്ങാടി, നെടുവ, ബീച്ച് മേഖലകളിലെ ആളുകളാണ് സംഘത്തിലുള്ളത്. കൃഷ്ണദാസ്(41), നിസാമുദീന്‍(24), അസ്‌ക്കര്‍(31), കബീര്‍(42) കെ അസൈനാര്‍(45), അബൂക്കര്‍(40), കെ മൊയ്തീന്‍ കുട്ടി(34), പി വി മനോജ്(32).

ഇന്ന് വൈകീട്ട് 6.15 മണിയോടെയാണ് റെയ്ഡ് നടന്നത്. റെയ്ഡിന് പരപ്പനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ ശശീധരന്‍ കോഡൂര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top