ദില്ലി കൂട്ടബലാത്സംഗ കേസ്; പ്രതിയെ സഹതടവുകാര്‍ മലം തീറ്റീക്കാന്‍ ശ്രമിച്ചു

ദില്ലി: ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വെച്ച് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതി മുകേഷിന് സഹതടവുകാര്‍ ഗംഭീര സ്വീകരണമാണ് നല്‍കിയത്. തീഹാര്‍ ജയിലിലെത്തിയ പ്രതിയെ സഹതടവുകാര്‍ തല്ലി ചതയ്ക്കുകയും മലം തീറ്റാന്‍ ശ്രമിക്കുകയും ചെയ്തു. കുറ്റക്കാരോപിതരായി തടവില്‍ കഴിയുന്നവര്‍ക്കുപോലും സഹിക്കാന്‍ കഴിയാത്ത ക്രൂതയാണ് പ്രതികള്‍ ചെയ്തതെന്നതിന് തെളിവാണ് സഹതടവുകരുടെ പ്രവൃത്തി. സംഭവത്തെ തുടര്‍ന്ന പ്രതിയെ പ്രത്യേക സെല്ലിലേക്ക് മാറ്റി.

തിരിച്ചറിയല്‍ പരേഡില്‍ മുകേഷിനെ പെണ്‍കുട്ടിയുടെ സുഹൃത്ത് തിരിച്ചറിഞ്ഞിരുന്നു. കോടതിയില്‍ ഹാജരാക്കിയ വേളയില്‍ പ്രതി തിരിച്ചറിയല്‍ പരേഡ് ആവശ്യപ്പെടുകയായിരുന്നു.

കേസിലെ മറ്റ് പ്രതികളെയും പോലീസ് പിടികൂടിക്കഴിഞ്ഞു. കഴിഞ്ഞ ഞായറാഴ്ച രാത്രി സുഹൃത്തുമൊത്ത് സിനിമകണ്ട് മടങ്ങവെയാണ് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായത്. സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ഇപ്പോഴും വെന്റിലേറ്ററിലാണുള്ളത്.

Share news
error: Content is protected !!
Scroll to Top