ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ പുതിയ ഭാവത്തോടെ ഗ്രാന്‍ഡ് വിറ്റാര..

ഇന്ത്യന്‍ നിരത്തുകള്‍ ലക്ഷ്യമാക്കി സുസൂക്കി ഗ്രാന്‍ഡ് വിറ്റാരയുടെ പുതിയമോഡല്‍ എത്തുന്നു. പെട്രാള്‍ കൂടുതല്‍ വേണമെന്നതിനാല്‍ ചീത്തപ്പേര് കേള്‍ക്കേണ്ടി വന്ന വിറ്റാര എസ്യുവി ഇത്തവണ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്. 2013 മോഡല്‍ ഗ്രാന്‍ഡ് വിറ്റാരെ ഡീസല്‍ എന്‍ജിന്‍ വകഭേദത്തോടെയാണ് വരാന്‍ പോകുന്നത്.

ഏറെ പുതുമകളോടെ പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന ഈ പുത്തന്‍ മോഡലിന്റെ് ഗ്രില്‍, ഹെഡ്‌ലാംപ്, മുന്നിലെയും പിന്നിലെയും ബമ്പറുകള്‍, അലോയ് വീല്‍, ഫോഗ് ലാംപ് ബെസല്‍ എന്നി പുതുമകള്‍ എടുത്തു പറയേണ്ടതു തന്നെയാണ്.

ഇതിനു പുറമെ 128 ബിഎച്ച്പി-300 എന്‍എം ശേഷിയുള്ള 1.9 ലി്റ്റര്‍ മള്‍ട്ടി ജെറ്റ് എന്‍ജിനുള്ള പുതിയ ഗ്രാന്‍ഡ് വിറ്റാരയുടെ തകര്‍പ്പന്‍ മൈലജ് ആകര്‍ഷകമാണ്.

പുത്തന്‍ മാറ്റങ്ങളോടെ ഇന്ത്യന്‍ മാര്‍ക്കറ്റ് കീഴടക്കാനെത്തുന്ന ഈ കിടിലന്‍ എസ്‌യുവിക്കായ് കാത്തിരിക്കുകയാണ് വാഹനപ്രേമികള്‍.

Share news
error: Content is protected !!
Scroll to Top