കടല്‍ക്കൊല; നാവികര്‍ക്ക് പാസ്‌പോര്‍ട്ട് തിരികെ നല്‍കി; പ്രതിഷേധമിരംഭി

കൊല്ലം: കടല്‍ക്കൊലക്കേസില്‍ പ്രതികളായി നാവികര്‍ക്ക് നാട്ടില്‍ പോകാന്‍ പാസ്‌പോര്‍ട്ട് തിരികെ നല്‍കി. കൊല്ലം കോടതിയാണ് നാവികര്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കിയത്. ജവുവരി 15 ന് കൊല്ലം കോടതിയില്‍ തിരിച്ച് ഹാജരാകണമെന്നും കോടതി വ്യക്തമാക്കി.

നാവികരെ കോടതിയില്‍ എത്തിക്കാമെന്ന് ഇറ്റാലിയന്‍ അംബാസിഡര്‍ കോടതിയില്‍ എഴുതി നല്‍കി.

അതെ സമയം കോടതിയിലെത്തിയ നാവികരെ വിട്ടയക്കുന്നതില്‍ ശക്തമായ പ്രതിഷേധവുമായ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കേടതിക്ക് പുറത്തെത്തുകയും നാവികര്‍ക്ക് നേരെ കരിങ്കൊടിക്കാട്ടുകയും ചെയ്തു.

ക്രിസ്തുമസ് ആഘോഷിക്കാന്‍ നാവികര്‍ക്ക് നാട്ടിലേക്ക് പോകാമെന്ന് ഇന്നലെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ഇറ്റലിയില്‍ നിന്ന് എത്തിയ പ്രത്യേക വിമാനത്തിലാണ് നാവികര്‍ നാട്ടിലേക്ക് പോകുന്നത്.

Share news
error: Content is protected !!
Scroll to Top