Section

malabari-logo-mobile

തൃശ്ശൂരില്‍ ‘ബംഗാളി’ പുലികളി ഇറങ്ങി

HIGHLIGHTS : തൃശ്ശൂര്‍ : നാട്ടുപണിക്ക് ആളെ കിട്ടാനില്ലാത്ത മലയാളിയുടെ ഗതികേട്

തൃശ്ശൂര്‍ : നാട്ടുപണിക്ക് ആളെ കിട്ടാനില്ലാത്ത മലയാളിയുടെ ഗതികേട് തൃശ്ശൂരിലെ പ്രസിദ്ധമായ പുലികളിയെയും ബാധിച്ചു. കേരളത്തിന്റെ സാംസ്‌കാരിക നഗരമായ തൃശ്ശൂരില്‍ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന് വരാറുള്ള പുലികളിക്ക് പുലികളായി ചായം തേക്കാന്‍ ആളെ കിട്ടാതെ വലഞ്ഞ ചില ടീമുകള്‍ അന്യ സംസ്ഥാന തൊഴിലാളികളെ പുലികളാക്കി മാറ്റി ചരിത്രം കുറിച്ചു.

നേരിട്ട് കൗതുകം തോന്നി ചില വിദേശികള്‍ പുലിയായി മാറിയത് ഒറ്റപ്പെട്ട സംഭവമായിരുന്നു. എന്നാല്‍ പുലി വേഷം കെട്ടാന്‍ ആളെ കിട്ടാത്തതിനാലും വലിയ തുക ഇതിനായി ചിലവഴിക്കേണ്ടി വരുന്നതുമാണത്രെ ബംഗാളികളെ പുലികളാക്കാന്‍ ചില ടീമുകള്‍ തീരുമാനിച്ചത്. ഒരു തനതു കലാരൂപം നശിച്ചു പോകാതെ നിലനിര്‍ത്താനായാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും ഇത്തരത്തിലെങ്കിലും തങ്ങള്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നതെന്നാണ് നാട്ടുകാരുടെ ഭാഷ്യം.

sameeksha-malabarinews

ഇന്നിറങ്ങുന്ന ഒരു ടീമില്‍ നാല് ഒറിജിനല്‍ പുലികളും മുപ്പതോളം ബംഗാളി പുലികളുമാണുള്ളത്. കളി തീരും മുമ്പെങ്കിലും ഇവരെ കളി ‘പഠി’പ്പിക്കുമെന്ന വാശിയിലാണ് ഇവിടത്തെ പുലിയാശാന്‍മാര്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!