Section

malabari-logo-mobile

നെറ്റ് പരീക്ഷ; യുജിസി പരീക്ഷാ നടപടിക്ക് സുപ്രീം കോടതി അംഗീകാരം

HIGHLIGHTS : ദില്ലി: യോഗ്യതാ പരീക്ഷയുടെ മാനദണ്ഡങ്ങള്‍ യുജിസിക്ക് മാറ്റം വരുത്താമെന്ന്

ദില്ലി: യോഗ്യതാ പരീക്ഷയുടെ മാനദണ്ഡങ്ങള്‍ യുജിസിക്ക് മാറ്റം വരുത്താമെന്ന് സുപ്രീം കോടതി. മാനദണ്ഡം തിരുത്തിയ സുപ്രീം കോടതി നടപടി ശരിവെച്ചു. ദേശീയ യോഗ്യതാ പരീക്ഷകളുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനുള്ള അധികാരം യുജിസിക്കാണെന്നും യുജിസിയുടെ വിഞ്ജാപനങ്ങളില്‍ ഇക്കാര്യം വ്യക്തമക്കണമെന്നും സുപ്രിംകോടതി

ദേശീയ യോഗ്യതാ പരീക്ഷയുടെ മാനദണ്ഡം റദ്ധാക്കിയ ഹൈക്കോടതി വിധിക്കെതിരെ യുജിസി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈ വിധി. 2012 ജൂണ്‍ 24 നാണ് യുജിസി പരീക്ഷ നടത്തിയത്. വിഞ്ജാപനം അനുസരിച്ച് ജനറല്‍ വിഭാഗത്തില്‍ ഒന്നും രണ്ടും പേപ്പറുകള്‍ക്ക് 40 ശതമാനവും മൂന്നാം പേപ്പറിന് 50 ശതമാനവും മാര്‍ക്കായിരുന്നു യോഗ്യതക്കുള്ള മാനദണ്ഡം. എന്നാല്‍ പേപ്പറുകളിലും വെവ്വെറെ നിശ്ചയിച്ചിട്ടില്ലെന്നും മിനിമം മാര്‍ക്കിന് പുറമെ എല്ലാ പേപ്പറുകളിലും 65 ശതമാനം മാര്‍ക്ക് വേണമെന്ന വ്യവസ്ഥ പിന്നീട് യുജിസി പുറപ്പെടുവിക്കുകയായിരുന്നു.

sameeksha-malabarinews

യുജിസി നടപടികളെ ചോദ്യം ചെയ്ത ഉദേ്യാഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂലമായ വിധി സമ്പാദിക്കുകയായിരുന്നു. കേരളം ഉള്‍പ്പെടെ 7 ഹൈക്കോടതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി വിധിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!