തിരു : ഡീസല്‍ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കെ എസ് ആര്‍ടിസി ഇന്ന് 1,184 സര്‍വ്വീസുകള്‍ റദ്ധാക്കി. ഷെഡ്യൂളുകള്‍ വെട്ടി കുറച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി അവകാശപെടുമ്പോഴും സര്‍വ്വീസുകള്‍ റദ്ധാക്കുന്നത് കെ എസ്ആര്‍ടിസി തുടരുകയാണ്. നേരത്തെ ഉണ്ടായിരുന്ന 5,601 സര്‍വ്വീസുകളില്‍ 4,509 സര്‍വ്വീസുകള്‍ മാത്രമാണ് നിരത്തില്‍ ഓടുന്നത്. 320 ജന്റം സര്‍വ്വീസുകളില്‍ 228 എണ്ണം മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


