Section

malabari-logo-mobile

തീരദേശവികനത്തിന് ആക്കം കൂട്ടണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി

HIGHLIGHTS : താനൂര്‍: തീരദേശ വികസനത്തിന് ആക്കം കൂട്ടണമെന്നും മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ ത്വരിതഗതിയിലാക്കാനുള്ള നീക്കം നടത്തണമെന്നും ഇ ടി മുഹമ്മദ് ബഷീര്‍

താനൂര്‍: തീരദേശ വികസനത്തിന് ആക്കം കൂട്ടണമെന്നും മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ ത്വരിതഗതിയിലാക്കാനുള്ള നീക്കം നടത്തണമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എം പി. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ തീരദേശ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീരദേശത്തിന്റെ സമഗ്രവികസനത്തിന് പദ്ധതി രൂപീകരിക്കാന്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ശില്‍പശാല സംഘടിപ്പിക്കും. മത്സ്യഗ്രാമം പദ്ധതി വിവിധ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. യോഗത്തില്‍ കലക്ടര്‍ എം സി മോഹന്‍ദാസ്, എം എല്‍ എ മാരായ കെ എന്‍ എ ഖാദര്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, സി മമ്മുട്ടി, പൊന്നാനി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി ബീവി, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുള്ളക്കുട്ടി, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി ജമീല ടീച്ചര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എം പി അഷ്‌റഫ് (താനൂര്‍), രാജന്‍ കരേങ്ങല്‍ (പുറത്തൂര്‍), സീനത്ത് ആലിബാപ്പു (പരപ്പനങ്ങാടി), സൈനുദ്ദീന്‍ (വെട്ടം), വി ജമീല (വള്ളിക്കുന്ന്), ജില്ലാ പഞ്ചായത്തംഗങ്ങളായ പി പി മെഹറുന്നിസ, വെട്ടം ആലിക്കോയ, ഹാര്‍ബര്‍ എഞ്ചിനിയറിംഗ് എക്‌സിക്യൂട്ടീവ് കുഞ്ഞിമുഹമ്മദ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ കെ സതീഷ് സതീഷ് കുമാര്‍, വിവിധ ജനപ്രതിനിധികള്‍ പങ്കെടുത്തു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!