Section

malabari-logo-mobile

തിരൂരില്‍ ഷവര്‍മ നിരോധിച്ചു

HIGHLIGHTS : തിരൂര്‍ : തിരൂരില്‍ നഗരസഭയുടേയും

തിരൂര്‍ : തിരൂരില്‍ നഗരസഭയുടേയും ആരോഗ്യ വകുപ്പിന്റ നേതൃത്വത്തില്‍ നഗരത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി ഹോട്ടലുകളിലും കൂള്‍ ബാറുകളിലും പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തി.

പഴക്കമുള്ള ഇറച്ചിയും ഷവര്‍മയും സൂക്ഷിച്ചിരുന്ന തിരൂര്‍ ബസ്റ്റാന്റ് കെട്ടിടത്തിലെ പൂന്തുറ ബേക്കറി മലപ്പുറം ഫുഡ് സേഫ്റ്റി ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സീല്‍ ചെയ്തു.

sameeksha-malabarinews

വെള്ളിയാഴ്ച 14 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. വിഷഅണു, കേരള, രജിത, ഷണ്‍മുഖ വിലാസ്, ടൈറ്റാനിക്, കെ ആര്‍ ബേക്കറി, ബൈജു എന്നിവിടങ്ങളില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതും പഴയതുമായ സാധനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. പലയിടത്തുനിന്നും നിരവധി തവണ ഉപയോഗ്യമല്ലാത്ത കറുത്ത വെളിച്ചെണ്ണയും കണ്ടെത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!