Section

malabari-logo-mobile

താനൂരില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് റാലി.

HIGHLIGHTS : താനൂര്‍:

താനൂര്‍: പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് റാലി. എ്ല്‍ഡിഎഫ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് നടന്ന റാലിയില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

സോളാര്‍ തട്ടിപ്പില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് എംഎല്‍എ മാരടക്കം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ നടന്ന പോലീസ് നരനായാട്ടില്‍ പ്രതിഷേധിച്ച് താനൂരില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. തുടര്‍ന്ന് സിപിഐഎം താനൂര്‍ ഏരിയാ സെക്രട്ടറി അടക്കം നേതാക്കളെയും പ്രവര്‍ത്തകരെയും ജാമ്യമില്ലാ കുറ്റം ചുമത്തി കള്ള കേസില്‍ കുടുക്കുന്ന നിലപാടാണ് പോലീസ് സീകരിച്ചത്. സിഐടിയൂ താനൂര്‍ ഏരിയാ സെക്രട്ടറിയും ി അക്രമത്തിന്റെ ഇരയുമായ ചുള്ളിയത്ത് ബാലകൃഷ്ണനടക്കം 5 പേരെ കേസില്‍ അറസ്റ്റു ചെയ്യുകയുണ്ടായി. സംഭവത്തില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് താനൂര്‍ മണ്ഡലം കമ്മറ്റി പ്രതിഷേധ റാലി സംഘടിപ്പിച്ചത്.

sameeksha-malabarinews

റാലി നടക്കാവ് നിന്നും ആരംഭിച്ച് ടൗണ്‍ ചുറ്റി ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. സോളാര്‍ തട്ടിപ്പിന്റെ
പശ്ചാത്തലത്തില്‍ കേരളാ സര്‍ക്കാര്‍ ലോകത്തിന് മുന്നില്‍ മലയാളിയുടെ ആത്മാഭിമാനം വ്രണപ്പെടുത്തിയെന്ന് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. കോടി കണക്കിന് വരുന്ന മലയാളികളുടെ വിരല്‍ മുഖ്യമന്ത്രിക്കെതിരെ ചൂണ്ടപ്പെടുന്നു. ജനാധിപത്യ വ്വവസ്ഥയെ പോലും വെല്ലുവിളിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. സര്‍ക്കാര്‍ ഒളിച്ചോട്ടം നടത്തുന്ന സാഹചര്യത്തില്‍ ആണ് എല്‍ഡിഎഫ് സമരം ശക്തമാകുന്നത്. ദിവസങ്ങളെണ്ണപ്പെട്ട സര്‍ക്കാരിന് സംരക്ഷണം നലകാന്‍ പോലീസിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഭരണ സംവിധാനത്തിന് കീഴില്‍ നടക്കാന്‍ പാടില്ലാത്തതാണ് ഇവിടെ നടക്കുന്നതെന്നും ജീവന്‍ നല്‍കിയും ഇതിനെതിരെ എല്‍ഡിഎഫ് പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ ഗോവിന്ദന്‍ അധ്യക്ഷനായി സിപിഐ സംസ്ഥാന സമിതി അംഗം പ്രൊഫസര്‍ ഇപി മുഹമ്മദലി, സിപിഐഎം ജില്ലാ സെക്രട്ടറി പിപി വാസുദേവന്‍,എന്‍സിപി ജില്ലാ പ്രസിഡന്റ് ടിഎന്‍ ശിവശങ്കരന്‍എന്നിവര്‍ സംസാരിച്ചു. ടികെ മരക്കാരുകുട്ടി സ്വാഗതവും രഘുനാഫ് നന്ദിയും പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!