Section

malabari-logo-mobile

ഭരണം നിശ്ചലം; നിതേ്യാപയോഗ സാധനങ്ങള്‍ക്ക് തീ വില

HIGHLIGHTS : തിരു: സംസ്ഥാനത്ത് ഭരണം സ്തംഭനാവസ്ഥയിലേക്ക്് നിങ്ങുമ്പോള്‍ നിതേ്യാപയോഗ സാധനങ്ങളുടെ

തിരു: സംസ്ഥാനത്ത് ഭരണം സ്തംഭനാവസ്ഥയിലേക്ക്് നിങ്ങുമ്പോള്‍ നിതേ്യാപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. വില നിയന്ത്രിക്കാന്‍ യാതൊരു നടപടിയും സര്‍ക്കാര്‍ കൈകൊള്ളുന്നില്ല. പ്രധാനമായും അരി, പച്ചക്കറി എന്നിവക്കാണ് ഇരട്ടിയിലധികം വര്‍ദ്ധിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അരിവിലയില്‍ 38 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 27രൂപ 10 പൈസയായിരുന്ന കുത്തരിയുടെ വില 37 രൂപ 25 പൈസയായി വര്‍ദ്ധിച്ചു. മട്ട അരിക്ക് 28 രൂപ 50 പൈസിയുണ്ടായിരുന്നത് 36 രൂപ 93 പൈസായായി വര്‍ദ്ധിച്ചു. ജയ,ചെമ്പ തുടങ്ങിയ മറ്റെല്ലാതരം അരികള്‍ക്കും 15.41 ശതമാനം മുതല്‍ 29.49 ശതമാനം വരെ വില കൂടി. അരിക്കുണ്ടായിരുന്ന ഒരു ശതാമാനം വാറ്റ് വേണ്ടെന്നു വെച്ചിട്ടും വില കുറഞ്ഞിട്ടില്ലെന്നാണ് മേല്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

sameeksha-malabarinews

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പച്ചക്കറിക്കും വന്‍ വില വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 14 രാപ 36 പൈസയുണ്ടായിരുന്ന സവാളയുടെ വില ഇപ്പോള്‍ 31രൂപ 7 പൈസയായി വര്‍ദ്ധിച്ചു. പയറുവര്‍ഗ്ഗങ്ങള്‍ക്ക് 17 ശതമാവും മല്ലി, മഞ്ഞള്‍ എന്നിവക്ക് 22.20 ശതമാനം മുതല്‍ 78.50 ശതമാനം വരെ വില വര്‍ദ്ധിച്ചിട്ടുണ്ട്.

അവശ്യ സാധനങ്ങളുടെ വില എക്കണൊമികസ് ആന്റ് സ്റ്റാറ്റിക്‌സ് വകുപ്പിന്റെ കണക്കു പ്രകാരം മാസം തോറും കൂടികൊണ്ടിരിക്കുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!