മഞ്ജു വാര്യര്‍ സൂപ്പര്‍ സ്റ്റാര്‍; അമിതാഭ് ബച്ചന്‍

മുംബൈ: 14 വര്‍ഷത്തെ ഇടവേളക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചു വന്ന മലയാളത്തിന്റെ പ്രിയനായിക മഞ്ജു വാര്യരെ കുറിച്ച് ഇന്ത്യന്‍ സിനിമയിലെ ബിഗ്ബി തന്റെ ഫേസ് ബുക്ക് വാളില്‍ ഇങ്ങനെ എഴുതി. “ മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യരോടൊപ്പമാണ് ഞാന്‍ ഈ പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് കരിയറിലെ ഏറ്റവും മികച്ച സമയത്താണ് അവര്‍ സിനിമാ രംഗം വിട്ടത്. ഇപ്പോള്‍ ഈ പരസ്യ ചിത്രത്തിലൂടെ മടങ്ങിയെത്തുന്നു”.

കൂടാതെ ശിവാജി ഗണേശന്റെ മകന്‍ പ്രഭു, രാജ്കുമാറിന്റെ മകന്‍ ശിവ, നാഗേശ്വര റാവുവിന്റെ മകന്‍ നാഗാര്‍ജ്ജുന, എന്നിവരോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും ബച്ചന്‍ തന്റെ ഫേസ് ബുക്കിലൂടെ ആരാധകരുമായി പങ്കിട്ടു.

മുംബൈ ഗൊരേഗാവില്‍ ഫിലിം സിറ്റിയില്‍ വെച്ച് നടന്ന കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ് ചൊവ്വാഴ്ച അവസാനിച്ചു. മഞ്ജുവിന്റെ അച്ഛനായിട്ടാണ് ബച്ചന്‍ ഇതില്‍ അഭിനയിച്ചത്. അമിതാഭ് ബച്ചനുമായുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ അവിസ്മരണീയവും ഭാഗ്യവുമായി കാണുന്നതായി മഞ്ജു പറഞ്ഞു. കൂടാതെ താനിനി മലയാളികളോടൊപ്പം ഉണ്ടാവുമെന്നും മഞ്്ജു വ്യ്ക്തമാക്കി.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top