Section

malabari-logo-mobile

തന്ത്രിക്കേസ്; ശോഭാ ജോണ്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് 7 വര്‍ഷം തടവ്

HIGHLIGHTS : കൊച്ചി: ശബരിമല മുന്‍തന്ത്രി കണ്ഠര് മോഹനനെ ഭീക്ഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ശോഭാ ജോണ്‍ ഉള്‍പ്പെടെ ആറുപ്രതികള്‍ക്ക്

കൊച്ചി: ശബരിമല മുന്‍തന്ത്രി കണ്ഠര് മോഹനനെ ഭീക്ഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ശോഭാ ജോണ്‍ ഉള്‍പ്പെടെ ആറുപ്രതികള്‍ക്ക് ഏഴു വര്‍ഷം തടവും 5,000 രൂപ പിഴയും കോടതി വിധിച്ചു. ബെച്ചു റഹ്മാന്‍, കേപ് അനി, അബ്ദുള്‍ സത്താര്‍, മജീദ്, ഷെരീഫ് എന്നിവരാണ് തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റു പ്രതികള്‍. മൂന്ന പ്രതികള്‍ക്ക് നാലുവര്‍ഷം ശിക്ഷ വിധിച്ചിട്ടുണ്ട്. എറണാകുളം പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

കേസിലെ ഒമ്പത് പേര്‍ കുറ്റക്കാരാണെന്ന് വിചാരണ കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ഒളിവില്‍ കഴിയുന്ന മറ്റൊരു പ്രതി അബ്ദുള്‍ സഹദിന്റെ ശിക്ഷ പിന്നീട് വിധിക്കും.

sameeksha-malabarinews

2006 ജൂലൈ 23 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ശോഭാ ജോണും സീരിയല്‍ നിര്‍മാതാവുമായ ബെച്ചു റഹ്മാനും ചേര്‍ന്ന് ശബരിമല തന്ത്രിയായിരുന്ന കണ്ഠര് മോഹനരെ കത്തിയും തോക്കും കാണിച്ച്് ഭീഷണിപ്പെടുത്തുകയും ,ശോഭാ ജോണ്‍ വാടകയ്‌ക്കെടുത്ത ഫഌറ്റില്‍ വെച്ച് തന്ത്രിയേയും ശാന്ത എന്ന സ്ത്രീയേയും നഗ്നരാക്കി ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തി. അത് പ്രസിദ്ധീകരിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി 20,000 രൂപയും സ്വര്‍ണവും കവര്‍ന്നു എന്നാണ് കേസ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!