Section

malabari-logo-mobile

ഡോക്ടല്‍മാരുടെ സമരം തുടങ്ങി; രോഗികള്‍ വലഞ്ഞു

HIGHLIGHTS : തിരു: സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കേരള ഗവണ്‍മെന്റ്

തിരു: സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കേരള ഗവണ്‍മെന്റ് മെഡിക്കര്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒ) ന്റെ

ആഹ്വാനപ്രകാരം ഏകദിന പണിമുടക്ക് ആരംഭിച്ചു. അത്യാഹിത വിഭാഗങ്ങളിലെ മറ്റ് സേവനങ്ങളൊന്നും ഗവണ്‍മെന്റ് ആശുപത്രികളില്‍ നിന്ന് ഇന്ന് ലഭ്യമാകില്ല. ശസ്ത്രക്രിയകള്‍ മുടങ്ങിയിരിക്കയാണ്.

sameeksha-malabarinews

ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ടിനെ രാഷ്ട്രീയ ഇടപെടലിലൂടെ അന്യായമായി സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് സമരം. സര്‍ക്കാര്‍ ആശുപത്രികളില്‍ അവിഹിത രാഷ്ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.

ഡോക്ടറെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 27 മുതല്‍ തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം മാത്രമേ പ്രവര്‍ത്തിക്കുന്ന്‌നൊള്ളൂ. എന്നാല്‍ മാര്‍ച്ച് നാല് മുതല്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ആത്യാഹിത വിഭാഗം ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാനാണ് കെജിഎം ഒഎ തീരുമാനിച്ചിരിക്കുന്നത്.

ജില്ലാ താലൂക്ക് ആശുപത്രികളിലും, പ്രൈമിറ ഹെല്‍ത്ത സെന്ററുകളുലും പോലും ഡോക്ടര്‍മാര്‍ പണിമുടക്കിയതോടെ ആയിര കണക്കിന്‍ രോഗികള്‍ ദുരിതത്തിലായിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!