12 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയയാള്‍ പിടിയില്‍

താനൂര്‍: ചിറയ്ക്കല്‍ സ്വദേശിയായ 12 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ താനൂര്‍ സ്വദേശി അറസ്റ്റില്‍. താനൂര്‍ ചിറക്കല്‍ പറമ്പില്‍ മണി (48) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി രണ്ടാം തിയ്യതി കുട്ടിയുടെ അയല്‍വാസികൂടിയായ മണി സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഠനത്തിന് ഇരയാക്കുകയായിരുന്നത്രെ. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇയാള്‍ ഒളിവില്‍ പോയതിനാല്‍ അറസ്റ്റ് നടന്നില്ല.

പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അനേ്വഷണ ഉദേ്യാഗസ്ഥനു മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടതനുസരിച്ച് കീഴടങ്ങുകയായിരുന്നു.

പിന്നീട് പരപ്പനങ്ങാടി കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Share news
error: Content is protected !!
Scroll to Top