Section

malabari-logo-mobile

ബംഗ്ലാദേശ് ജമാ അത്തെ നേതാവിന് വധശിക്ഷ :വ്യാപക ആക്രമം: 35 മരണം.

HIGHLIGHTS : ധാക്ക : 1971 ലെ യുദ്ധകാലത്ത് നടന്ന മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങള്‍

ധാക്ക : 1971 ലെ യുദ്ധകാലത്ത് നടന്ന മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങള്‍ നടത്തിയതിന് ബംഗ്ലാദേശ് ജമാ അത്തെ ഇസ്ലാമി നേതാവ് ധല്‍വാര്‍ ഹുസൈന്‍ സയ്യിദി(73)നെ മരണം വരെ തുക്കിലേറ്റാന്‍ കോടതി വിധിച്ചു. പാക്കിസ്ഥാനെതിരെ നടന്ന സ്വാതന്ത്ര പോരാട്ടത്തിനെതിരെ പട്ടാളത്തോടൊപ്പം ചേര്‍ന്ന് കൂട്ടക്കൊലകളും ബലാത്സംഗങ്ങളും നടത്താന്‍ നേതൃത്വം വഹിച്ചു എന്നാണ് ഇദ്ദേഹത്തിന്റെ പേരിലുള്ള കുറ്റം. ധല്‍വാര്‍ ഹുസൈന്‍ ഇപ്പോള്‍ ജമാ അത്തെ ഇസ്ലാമിയുടെ വൈസ് പ്രസിഡന്റ#ാണ്.

വിധിയുടെ വാര്‍ത്ത പുറത്തു വന്നതോടെ സയ്യിദ് അനുകൂലികള്‍ തെരുവിലിറങ്ങുകയും, പോലീസുമായി ഏറ്റുമുട്ടുകയുമാണ്. ഇതേ തുടര്‍ന്നുണ്ടായ കലാപത്തില്‍ 4 പോലീസുമാര്‍ അടക്കം 35 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

sameeksha-malabarinews

വ്യാപകമായ ആക്രമമാണ് ജമാ അത്തുകാര്‍ അഴിച്ചുവിട്ടത്. നിരവധി വീടുകളും ഒരു ക്ഷേത്രവും കത്തിച്ച ആക്രമികള്‍ വ്യാപകമായി വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്.
വിധിക്കെതിതെ ബന്ദു നടത്താന്‍ ശ്രമിച്ചെങ്കിലും സ്ത്രീകളടക്കം ആയിരങ്ങള്‍ വിധി സ്വാഗതം ചെയ്ത് തെരുവിലിറങ്ങി.
ശനിയാഴ്ച രാജ്യത്തെങ്ങും പ്രതിഷേധ റാലികള്‍ ജമാഅത്തെ ഇസ്ലാമി ആഹ്വാനം ചെയ്തിട്ടുണ്ട്.

ബംഗ്ലാദേശിലെ ഏറ്റവും വലിയ ഇസ്ലാമിക സംഘടനയാണ് ജമാ അത്ത. 1971 ലെ സ്വാതന്ത്ര്യ സമരത്തില്‍ പാകിസ്ഥാന്‍ അനുകൂല നടപടിയാണ് എടുത്തിരുന്നത്. ഈ പോരാട്ടത്തില്‍ 3 മില്യണ്‍ ആളുകള്‍ മരിക്കുകയും, 2 ലക്ഷം സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!