ജഗതി ശ്രീകുമാര്‍ ആശുപത്രി വിട്ടു

വെല്ലൂര്‍: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നടന്‍ ജഗതി ശ്രീകുമാര്‍ ആശുപത്രി വിട്ടു. നാളെ പുലര്‍ച്ചയോടെ അദേഹം തിരുവനന്തപുരത്തെ വസതിയിലെത്തും.

ചികിത്സയുടെ അവസാന ഘട്ടത്തില്‍ വെല്ലൂര്‍ സിഎംഎസ് മെഡിക്കല്‍ കോളേജിന് സമീപത്തെ റീഹാബിലിറ്റേഷന്‍ സെന്ററില്‍ ഫിസിയോത്തറപ്പി ചികിത്സയിലായിരുന്നു ജഗതി.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 10ന് കോഴിക്കോട് സര്‍വകലാശാലയ്ക്കടുത്ത് പാണമ്പ്രയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതിയെ ആദ്യ ഘട്ടത്തില്‍ കോഴിക്കോട് മിംമ്‌സ് ആശുപത്രിയിലും തുടര്‍ന്ന് വെല്ലൂര്‍ സിഎംസിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

വെല്ലൂരിലെ ചികിത്സകൊണ്ട് ജഗതിയുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. പൂര്‍ണമായും തളര്‍ന്നുപോയിരുന്ന ശരീരത്തിന്റെ വലതുഭാഗത്തിന്റെ ചലന ശേഷി ഇപ്പോള്‍ തിരിച്ചുകിട്ടിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top