Section

malabari-logo-mobile

സന്തോഷ് ട്രോഫി കേരളം ഫൈനലില്‍

HIGHLIGHTS : കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്‍

കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്‍ കേരളം ഫൈനലില്‍. ആവേശകരമായ മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ വെച്ച് കരുത്തരായ മഹാരാഷ്ട്രയെ 2-1 ന് മറികടന്നാണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

കൊച്ചി ജവഹര്‍ലാല്‍ നെഹറു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കളിയുടെ അധിക സമയത്താണ് വിജയികളെ തീരുമാനിച്ച ഗോള്‍ പിറന്നത്.

sameeksha-malabarinews

കളിയുടെ 55 ാം മിനിറ്റില്‍ ഉസ്മാനാണ് കേരളത്തിന്റെ ആദ്യ ഗോള്‍ നേടിയത്. എക്‌സ്ട്രാ ടൈമില്‍ ഷിബിന്‍ ലാല്‍ കേരളത്തിന്റെ വിജയഗോളും സമ്മാനിച്ചു. കളിയുടെ 74 ാം മിനിറ്റില്‍ മഹാരാഷ്ട്രയുടെ ഏക ഗോള്‍ നേടിയത് ലാല്‍ രംപുയ്യായാണ്.

നാളെ നടക്കുന്ന പഞ്ചാബ്-സര്‍വീസസ് സെമിയിലെ വിജയികളെയാണ് കേരളം ഫൈനലില്‍ നേരിടേണ്ടത്. 2004 ന് ശേഷം കേരളം ആദ്യമായാണ് ഫൈനലിലെത്തുന്നത്. നേരത്തെ കേരളം 13 തവണ സന്തോഷ് ട്രോഫി ഫൈനലിലെതത്ിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!