Section

malabari-logo-mobile

വള്ളിക്കുന്നില്‍ ജലവിതരണം താറുമാറായി ഡിവൈഎഫ്‌ഐ എഞ്ചിനീയറെ ഉപരോധിച്ചു.

HIGHLIGHTS : പരപ്പനങ്ങാടി:

പരപ്പനങ്ങാടി: രണ്ടു മാസമായി വള്ളിക്കുന്ന്, കൊടക്കാട് ഭാഗത്ത് കുടി വെള്ളം നിലച്ചിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് വാട്ടര്‍ അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയറെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പരപ്പനങ്ങാടി സെക്ഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എ.വി ശ്യാമളയെയാണ് ഡിവൈഎഫ്‌ഐ അരിയല്ലൂര്‍ വില്ലേജ് കമ്മിറ്റി നേതൃത്വത്തില്‍ 3 മണിക്കൂര്‍ ഉപരോധിച്ചത്.

കൊടക്കാട്ടെ 500 കടുംബങ്ങള്‍ക്ക് പരപ്പനങ്ങാടിയിലെ ടാങ്കില്‍ നിന്നാണ് വെള്ളം എത്തിയിരുന്നത്. എന്നാല്‍ പൈപ്പ് പൊട്ടിയതോടെ വാട്ടര്‍ അതോറിറ്റി ഇവിടേക്കുള്ള ജലവിതരണം നിര്‍ത്തി. പിഡബ്ല്യുഡിയുമായുള്ള തര്‍ക്കംകാരണം റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് നന്നാക്കന്‍ അധികൃതര്‍ തയ്യാറായില്ല. പലതവണ ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ല.

sameeksha-malabarinews

ഇതോടെയാണ് തിങ്കളാഴ്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉപരോധ സമരം നടത്തിയത്. തുടര്‍ന്ന് പരപ്പനങ്ങാടി പോലീസിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ 17 ന് മുമ്പായി അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ച് വെള്ളമെത്തിക്കാന്‍ ധാരണയായി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!