സിവില്‍ സര്‍വീസ് പരിശീലനം

സര്‍ക്കാര്‍ സ്ഥാപനമായ പൊന്നാനി സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ സിവില്‍ സര്‍വീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്കും ഈ വര്‍ഷം അവസാനവര്‍ഷ പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഫോം 100 രൂപ നല്‍കിയാല്‍ ഓഫീസിലും ccek.org ലും ലഭിക്കും. ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ ഫോമിനോടൊപ്പം ഡയറക്റ്റര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂങ് എജുക്കേഷനല്‍ കേരള യുടെ പേരില്‍ തിരുവനന്തപുരത്ത് നാഷനലൈസഡ് ബാങ്കില്‍ മാറാവുന്ന ഡി.ഡി യും നല്‍കണം. അപേക്ഷകള്‍ കോഡിനേറ്റര്‍, ഐ.സി.എസ്.ആര്‍, ഈശ്വരമംഗലം പോസ്റ്റ്, പൊന്നാനി വിലാസത്തില്‍ മെയ് 31 നകം നല്‍കണം. പ്രവേശന പരീക്ഷ ജൂണ്‍ രണ്ടിന് നടക്കും. ഫോണ്‍ 0494 2665489, 9895707072.

 

Share news
error: Content is protected !!
Scroll to Top