Section

malabari-logo-mobile

ഡയാനയുടെ മരണത്തിനു പിന്നില്‍ ബ്രിട്ടീഷ് സൈനികന്‍ …..?

HIGHLIGHTS : ഡയാനാരാജകുമാരിയുടെ മരണം കൊലപാതകമാണെന്ന് പുതിയ

ഡയാനാരാജകുമാരിയുടെ മരണം കൊലപാതകമാണെന്ന് പുതിയ വെളിപെടുത്തല്‍. ഇത്തരം ഒരു വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ അനേ്വഷണം നടത്താന്‍ തീരുമാനിച്ചതായി സ്‌കോട്ട്‌ലാന്റ് യാഡും അറിയിച്ചു. എന്നാല്‍ ലഭ്യമായ വിവരം എന്തെന്ന് വെളിപെടുത്താന്‍ ബ്രിട്ടീഷ് പോലീസ് തയ്യാറായിട്ടില്ല. അതേ സമയം ഈ വിവരം പുറത്തു വന്നത് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നാണോ എന്ന അനേ്വഷണമാണ് ഇപ്പോള്‍ നടക്കുന്നത്.

ചാള്‍സ് രാജകുമാരന്റെ ആദ്യ ഭാര്യയും വില്ല്യം രാജകുമാരന്റെ അമ്മയുമായ ഡയാന 1997 ല്‍ ഫ്രാന്‍സില്‍ നടന്ന കാറപകടത്തില്‍ ആണ് മരണപെട്ടത്. മരണത്തില്‍ അന്നു തുടങ്ങിയ വിവാദം ഇന്നും നിലനില്‍ക്കുകയാണ്. പാപ്പരാസികള്‍ ഇവരെ പിന്‍തുടര്‍ന്ന് ചിത്രമെടുക്കാന്‍ ശ്രമിക്കുകയും ഇതില്‍ നിന്ന് രക്ഷ നേടാനായി അതിവേഗം കാറോടിക്കുന്നതിനിടയിലാണ് ഡയാനയും കൂടെയുണ്ടായിരുന്ന കാമുകന്‍ ഡോദി അല്‍ ഫയേദും അപകടത്തില്‍ കൊല്ലപ്പെട്ടതെന്നായിരുന്നു ഔദേ്യാഗിക വിശദീകരണം. അതേസമയം ചാള്‍സ് രാജകുമാരന്‍ ബ്രിട്ടീഷ് രഹസ്യാനേ്വഷകരെ ഉപയോഗിച്ച് ആസൂത്രണം ചെയ്ത കാറപകടത്തിലൂടെ കൊലപെടുത്തുകയായിരുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു.

sameeksha-malabarinews

കിടപ്പുമുറിയില്‍ റൈഫിള്‍ സൂക്ഷിച്ചതിന് ശിക്ഷിക്കപ്പെട്ട ഒരു ബ്രിട്ടീഷ് സൈനികന്റെ വെളിപ്പെടുത്തലിലൂടെ പുറത്തു വന്ന പുതിയ വിവരങ്ങളും വിരല്‍ ചൂണ്ടുന്നത് ഡയാനയുടെ മരണത്തിന് ബ്രിട്ടീഷ് രഹസ്യാനേ്വഷണ ഏജന്റുമാര്‍ക്കും ചാള്‍സ് രാജകുമാരനും പങ്കുണ്ടെന്നു തന്നെയാണ്. ബ്രിട്ടന്റെ ചാര വിഭാഗങ്ങളെ സഹായിക്കുവാന്‍ രൂപീകരിച്ച സ്‌പെഷ്യല്‍ ഏജന്റ് (സാര്‍സ്) സര്‍ജന്റായ ഡാനി നൈറ്റിംഗേളിന്റേതാണ് പുതിയ വെളിപെടുത്തല്‍. സാര്‍സ് എന്ന സൈനിക വിഭാഗമാണ് ഡയാനയുടെ മരണത്തിനു പിന്നിലെന്ന സൈനികന്‍ പറഞ്ഞ വിവരമാണ് ഇപ്പോള്‍ മെട്രോ പൊളീറ്റന്‍ പോലീസിനും കോടതിക്കും കൈമാറിയിട്ടുള്ളത്. എന്നാല്‍ ഈ വിരത്തെ കുറിച്ചുള്ള കൂടുതല്‍ അനേ്വഷണം നടന്നു വരികയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!