വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ പരസ്യ സ്വയഭോഗം നടത്തിയ റെയില്‍വേക്കാരന്‍ പിടിയില്‍

ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ പരസ്യമായി സ്വയം ഭോഗം ചെയ്ത റെയില്‍വെ ജീവനക്കാരനെ പോലീസ് പിടികൂടി. പശ്ചിമ റെയില്‍വേ ജീവനക്കാരനായ വിനയ് കുമാര്‍ സിംഗാണ് റെയില്‍വേ പോലീസിന്റെ പിടിയിലായത്. മുംബൈയിലെ ചര്‍ച്ച് ഗേറ്റ് ബൗണ്ട് ലോക്കല്‍ ട്രെയിനിലാണ് സംഭവം.

യാത്രക്കാരികളെ കൈവീശി വിളിച്ച ശേഷമായിരുന്നു ഇയാളുടെ പ്രകടനം. മീരാ റോഡില്‍ നിന്നും ട്രെയിനില്‍ കയറിയ ഒരു യുവതിയാണ് ഇയാളുടെ പ്രകടനം കണ്ട് ഉടന്‍ തന്നെ റെയില്‍വേ പോലീസിനെ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വിളിച്ച് പരാതിപെട്ടത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ട്രെയിന്‍ ദാദ സ്റ്റേഷനില്‍ എത്തിയതും പോലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. സ്ത്രീകളെ അപമാനിച്ചതിന് ഐപിസി 509 പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top