Section

malabari-logo-mobile

ട്രെയിനില്‍ റെയില്‍വേ കോടതി

HIGHLIGHTS : കണ്ണൂര്‍: ട്രെയിനില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന

കണ്ണൂര്‍: ട്രെയിനില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് അതിനുള്ളില്‍ തന്നെ ശിക്ഷയും പിഴയും വിധിക്കാന്‍ തീവണ്ടിയിലെ ഒരു കോച്ച് കോടതിയാക്കുന്നു. ഈ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ ആദ്യത്തെ മൊബൈല്‍ കോടതി കഴിഞ്ഞ ദിവസം പ്രവര്‍ത്തനമാരംഭിച്ചു. ചെന്നൈ മംഗലാപുരം മെയിലിലെ ഒരു കോച്ചാണ് കോടതി മുറിയാക്കി മാറ്റിയിരിക്കുന്നത്.

ട്രെയിനില്‍ ഡ്യൂട്ടിയിലുള്ള ആര്‍പിഎഫ് ഉദേ്യാഗസ്ഥരുടെ സഹായത്തോടെയാണ് കുറ്റകൃത്യങ്ങളും നിയമങ്ങളും ലംഘിക്കുന്നവരെ കണ്ടെത്തുന്നത്. പിടികൂടുന്ന ഇവരെ ഉടന്‍ തന്നെ മൊബൈല്‍ കോടതിയില്‍ എത്തിക്കുകയും ഇവിടെ വെച്ച് തന്നെ വിധി നടപ്പാക്കുകയുമാണ് ചെയ്യുന്നത്. ചെന്നൈ മംഗലാപുരം മെയിലില്‍ പ്രവര്‍ത്തിച്ച മൊബൈല്‍ കോടതിയില്‍ ഒറ്റ ദിവസം കൊണ്ട് 60 കേസുകളാണ് തീര്‍പ്പാക്കിയത്. ഇതില്‍ 20,000 രൂപ പിഴയായും ഈടാക്കി.

sameeksha-malabarinews

വരും ദിവസങ്ങളില്‍ മറ്റുള്ള തീവണ്ടികളിലും മൊബൈല്‍ കോടതി ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!