Section

malabari-logo-mobile

മില്‍മ ഐസ്‌ക്രീം പ്ലാന്റ് ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

HIGHLIGHTS : കോഴിക്കോട്:

കോഴിക്കോട്:മില്‍മ മലബാര്‍ മേഖലാ ക്ഷീരോല്‍പ്പാദക യൂണിയന്റെ പുതുതായി നിര്‍മ്മിച്ച ഐസ്‌ക്രീം പ്ലാന്റ് ഉദ്ഘാടനം ഇന്ന് (ശനി) ഉച്ചക്ക് 2മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. മേഖലാ യൂണിയന്റെ പുതിയ ആസ്ഥാന മന്ദിരത്തിനും അദ്ദേഹം തറക്കല്ലിടും. ചടങ്ങില്‍ ക്ഷീരവികസന വകുപ്പ് മന്ത്രി കെ.സി ജോസഫ് അദ്ധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഐസ്‌ക്രീം പ്ലാന്റിന് കിന്‍ഫ്ര മുഖേന അനുവദിച്ച 50 ലക്ഷം രൂപ മില്‍മക്ക് കൈമാറും.

ട്രേവാഷിങ്ങ് ബ്ലോക്ക് എം.കെ രാഘവന്‍ എം.പി, ബ്ലോയ്‌ലര്‍ ഹൗസ് പി.ടി.എ റഹീം എം.എല്‍.എ, നവീകരിച്ച തൈര് പ്ലാന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാനത്തില്‍ ജമീല എന്നിവര്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ ഐസ്‌ക്രീം പ്ലാന്റ് പ്രോജക്റ്റ് എഞ്ചിനിയര്‍മാരെ ജില്ലാ കളക്ടര്‍ സി.എ ലതയും പ്ലാന്റിന് നാന്ദികുറിച്ച മലബാര്‍ മേഖലാ യൂണിയന്‍ മുന്‍ ചെയര്‍മാന്‍ പി.പി ഗോപിനാഥപിള്ളയെ ക്ഷീര വികസന ഡയറക്ടര്‍ കെ.ടി സരോജിനിയും ആദരിക്കും.
മലിനീകരണ നിയന്ത്രണത്തിന് ഈ വര്‍ഷത്തെ അവാര്‍ഡ് ലഭിച്ച മലബാറിലെ നാല് മില്‍മ പ്ലാന്റുകളുടെ മാനേജര്‍മാരെ ക്ഷീരകര്‍ഷക ക്ഷേമനിധി ചെയര്‍മാന്‍ ജോണ്‍ ജേക്കബ് വള്ളക്കാലിലും വ്യവസായ സുരക്ഷയ്ക്ക് ഈ വര്‍ഷത്തെ അവാര്‍ഡ് ലഭിച്ച മലബാറിലെ രണ്ട് മില്‍മ പ്ലാന്റുകളുടെ മാനേജര്‍മാരെ തിരുവനന്തപുരം മേഖലാ ക്ഷീരോല്‍പ്പാദന യൂണിയന്‍ ചെയര്‍മാന്‍ കല്ലട രമേശും ആദരിക്കും. ഐസ്‌ക്രീം പ്ലാന്റ് പ്രോജക്ട് കരാറുകാരെ എറണാകുളം മേഖലാ ക്ഷീരോല്‍പ്പാദക യൂണിയന്‍ ചെയര്‍മാന്‍ ബാലന്‍ മാസ്റ്ററും ഐസ്‌ക്രീം വ്യാപാരം പുനരുജ്ജീവിപ്പിച്ചെടുത്ത ഓഫീസര്‍മാരെ മില്‍മ സംസ്ഥാന ഫെഡറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി.കെ പഥകും ആദരിക്കും.
കുന്ദമംഗലം മില്‍മ ഡെയറി പരിസരത്ത് മൂന്ന് കോടി രൂപ മുതല്‍മുടക്കിയാണ് ഐസ്‌ക്രീം പ്ലാന്റ് സജ്ജീകരിച്ചിട്ടുള്ളത്. പ്രതിദിനം 5000 ലിറ്റര്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റില്‍ നിന്നും കാസര്‍ഗോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലേക്കുള്ള ഐസ്‌ക്രീം വിതരണമാണ് നടത്തുക. 44വനിതാ കുടുംബശ്രീ പ്രവര്‍ത്തകരാണ് ഐസ്‌ക്രീം നിര്‍മ്മാണ ചുമതല വഹിക്കുന്നത്. 2011മെയ്യ് 12നായിരുന്നു ഈ പദ്ധതിക്ക് തറക്കല്ലിട്ടിരുന്നത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!