Section

malabari-logo-mobile

പ്രതിവാര നാടകമേളക്ക് ഇന്ന് തുടക്കം

HIGHLIGHTS : കോഴിക്കോട്: കേരള സംഗീത നാടക അക്കാദമിയുടെ

കോഴിക്കോട്: കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രതിവാര നാടകമേള ഇന്ന് (ജൂലൈ 20 ) ആരംഭിക്കും. സമകാലിക മലയാള നാടകവേദിയുടെ പരിച്ഛേദമെന്ന നിലയില്‍ കേരളത്തിലങ്ങോളമിങ്ങോളം അരങ്ങുണര്‍ത്തിയ ഇരിട്ടി എടൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂളിന്റെ പൊറോട്ട, മണിയൂര്‍ അകം നാടകവേദിയുടെ ബ്രോക്കര്‍, ചെത്തല്ലൂര്‍ കലാകേന്ദ്രയുടെ പ്രകാശം പരത്തുന്ന പെണ്‍കുട്ടി, മലപ്പുറം കോഴിക്കോട് ഹിറ്റ്‌സിന്റെ പരകായപ്രവേശം, ആറങ്ങോട്ടുകര കലാപാഠശാലയുടെ ഉര്‍വ്വരസംഗീതം, തൃശ്ശൂര്‍ മണപ്പുറം കാര്‍ത്തികയുടെ കുറിയേടത്ത് താത്രി എന്നീ നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. തളി സാമൂതിരി ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് ആറ് മണിക്ക് മേയര്‍ എ.കെ പ്രേമജം നിര്‍വഹിക്കും.സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി അദ്ധ്യക്ഷത വഹിക്കും. എം.കെ രാഘവന്‍ എം.പി, എ.പ്രദീപ്കുമാര്‍ എം.എല്‍.എ മുഖ്യാതിഥികളായിരിക്കും. ആഗസ്റ്റ് 17 വരെ എല്ലാ ശനിയാഴ്ചകളിലും വൈകീട്ട് 6.45 നാണ് നാടകം നടക്കുക. 20 രൂപയാണ് പ്രവേശന ഫീസ്. ഇതില്‍ നിന്നു കിട്ടുന്ന വരുമാനം അവശതയനുഭവിക്കുന്ന നാടകപ്രവര്‍ത്തകര്‍ക്കായി ചെലവഴിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!