Section

malabari-logo-mobile

ടുജി സ്‌പെക്ട്രം കേസില്‍ എ.രാജയ്ക്ക് ജാമ്യം

HIGHLIGHTS : ദില്ലി : ടുജി സ്‌പെക്ട്രം കേസില്‍ മുന്‍ ടെലികോംമന്ത്രി എ.രാജയ്ക്ക് ജാമ്യം ലഭിച്ചു. സ്.ബി.ഐ പ്രത്യേക കോടതിയാണ് രാജയ്ക്ക്

ദില്ലി : ടുജി സ്‌പെക്ട്രം കേസില്‍ മുന്‍ ടെലികോംമന്ത്രി എ.രാജയ്ക്ക് ജാമ്യം ലഭിച്ചു. സ്.ബി.ഐ പ്രത്യേക കോടതിയാണ് രാജയ്ക്ക് ജാമ്യം നല്‍കിയത്. ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ പോകരുതെന്ന് കോടതി രാജയെ വിലക്കിയിട്ടുണ്ട് കൂടാതെ 30 ലക്ഷം രൂപകോടതിയില്‍ കെട്ടിവെക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

തീഹാര്‍ ജയിലിലെ 15 മാസം ശിക്ഷയനുഭവിച്ചതിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.

sameeksha-malabarinews

രാജയോടൊപ്പം ഡിഎംകെ നേതാവ് കനിമൊഴിയടക്കം പന്ത്രണ്ട് പ്രതികളാണ് ഉണ്ടായിരുന്നത്. കനിമൊഴിക്ക് കഴിഞ്ഞ നവംബറില്‍ ജാമ്യം ലഭിച്ചിരുന്നു. ഇന്ന് കോടതിയില്‍ രാജയ്‌ക്കൊപ്പം ഭാര്യ പരമേശ്വരിയും കനിമൊഴിയും എത്തിയിരുന്നു.

200 കോടി രൂപകൂടി രാജ കൈകൂലി വാങ്ങിയിട്ടുണ്ടെന്ന പുതിയ ആരോപണംകൂടി ഉയര്‍ത്തിയിരിക്കുന്നതില്‍ രാജയ്ക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു സിബിഐയുടെ വാദം. രാജയ്‌ത്തെതിരെ പുതിയ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ രാജയ്ക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയാകുമെന്ന് സിബിഐ അഭിഭാഷകന്‍ എ കെ സിംഗ് കോടതിയെ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!