ചന്ദ്രശേഖരന്‍ വധം : കൊടിസുനി പിടിയിലെന്ന് സൂചന.

കണ്ണൂര്‍ : ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി കൊടി സുനി ഉള്‍പ്പെടെയുള്ള മൂന്ന പ്രതികള്‍ ഇന്നലെ കുറ്റിയാടിയില്‍ വെച്ച് പോലീസ് പിടികൂടിയതായി പോലീസ് വൃത്തങ്ങള്‍ സൂചന നല്‍കി.

പ്രതികള്‍ കൂത്ത് പറമ്പില്‍ വാഹനത്തില്‍ സഞ്ചരിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയതെന്നാണ് സൂചന.

എന്നാല്‍ ഇതുസംബന്ധിച്ച്് പോലീസിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിതീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

നേരത്തെ പോലീസ് കൊടിസുനിയടക്കമുള്ള 8 പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

പ്രതികള്‍ നാടുവിട്ടിരിക്കാം എന്ന സംശയത്തില്‍ പോലീസ് അന്യ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ സംസ്ഥാനം വിട്ട് പോയിട്ടില്ലെന്ന് മനസിലാക്കിയതോടെ അന്വഷണം ഊര്‍ജിതമാക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top