ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു.

തിരു : ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു. 88.08 ശതമനം റെക്കോര്‍ഡ് വിജയമാണ് ഹയര്‍സെക്കന്‍ഡറി ഈ വര്‍ഷം നേടിയിരിക്കുന്നത്. വിദ്യഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബാണ് ഫലങ്ങള്‍ തിരുവനന്തപുരത്ത് ഫലങ്ങള്‍ പ്രഖ്യാപിച്ചത്.

112 സ്‌കൂളുകള്‍ നൂറുശതമാനം വിജയം നേടി . ഇതില്‍ ഏഴ് സ്‌കൂളുകള്‍ സര്‍ക്കാര്‍ സ്‌കൂളുകളാണ്.

ഏറ്റവും കൂടുതല്‍ വിജയ ശതമാനം നേടിയ ജില്ല കോഴിക്കോട് (90.96) ആണ്. ഏറ്റവും കുറവ് വിജയ ശതമാനം നേടിയത് പത്തനംതിട്ട ജില്ലയും് (81.2). ഏറ്റവു കൂടുതല്‍ എപ്ലസ് നേടിയവര്‍ തൃശൂര്‍ ജില്ലയിലാണ്. സംസ്ഥാനത്ത് എല്ലാവിഷയത്തിലും എ പ്ലസ് നേടിയവര്‍ 3334 പേരാണ്.

Share news
error: Content is protected !!
Scroll to Top